നിങ്ങൾക്ക് വിഷമമോ ദു:ഖമോ ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തുള്ളവരുമായി സംസാരിക്കുക, കഴിവതും മനസ് തുറക്കുക.- രമേശ് ചെന്നിത്തല

Share News

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു.

സിനിമയിൽ നല്ലൊരു സ്ഥാനം തനിക്കായി ഉണ്ടാക്കിയെടുത്ത പ്രതിഭയാണ് ഇന്ന് ജീവനെടുത്തത്. അതിന് പ്രേരിപ്പിച്ചതെന്താണെന്ന് എനിക്കറിയില്ല.

എല്ലാവരോടും എനിക്കിതേ പറയാനുള്ളൂ.. നിങ്ങൾക്ക് വിഷമമോ ദു:ഖമോ ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തുള്ളവരുമായി സംസാരിക്കുക, കഴിവതും മനസ് തുറക്കുക, അവിവേകം കാണിക്കാതിരിക്കുക

കാരണം മരണം വേദനിപ്പിക്കുക മരിക്കുന്നവരെയല്ല, അവരെ അറിയുന്നവരെയും സ്നേഹിക്കുന്നവരെയുമാണ്.

സുശാന്തിന് ആദരാഞ്ജലികൾ...

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു