
ചവറയില്‍ ഷിബു ബേബി ജോണ്‍: ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് ബിന്ദു കൃഷ്ണ
കൊല്ലം: ചവറ നിയോജക മണ്ഡലത്തില്‍ ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി.
വന്‍ഭൂരിപക്ഷത്തില്‍ തന്നെ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കും. മണ്ഡലത്തില്‍ യുഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. ഔദ്യോഗികമായ പ്രഖ്യാപനം പോലുമില്ലെങ്കിലും ഷിബു ബേബി ജോണ്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ എല്ലായ്‌പ്പോഴും നില്‍ക്കുന്ന നേതാവാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.