
ഈ സാഹചര്യത്തിൽ ദേവാലയങ്ങൾ തുറക്കുവാൻ കുറച്ചുകൂടി കാത്തിരിക്കുയല്ലേ നല്ലത്?

കർദിനാൾ ബഹു: ജോർജ്ജ് ആലഞ്ചേരി പിതാവ്, യൂത്ത് കോൺഗ്രസ്സ് നേതാവ് ഡീൻ കുരിയാക്കോസ്, ജോസ് കെ മാണി എം.പി തുടങ്ങി പലരും ഉപാധികളോടെ ദേവാലയങ്ങൾ തുറക്കുവാൻ ആവശ്യപ്പെട്ടതായി കണ്ടു.ദേവാലയങ്ങൾ അടച്ചിട്ടതിൽ ഞാനടക്കം ഉള്ള വിശ്വാസികൾ വിഷമത്തിൽ തന്നെയാണ്. നമ്മുടെ രാജ്യത്ത് കൊറോണ ഭീതിയും മരണങ്ങളും അതിഭീകരമായ രീതിയിൽ കൂടി വരുന്നു. സംസ്ഥാനത്ത് ബഹു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉള്ള ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും പൊതുജനങ്ങളും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നതു മൂലം വലിയ ഭീതിയുമില്ല നല്ലൊരു ആശ്വാസവും പ്രതീക്ഷയുമുണ്ട്. എന്നാൽ വിദേശ-അന്യസംസ്ഥാന പ്രവാസികളുടെ തിരിച്ചു വരവ് നമ്മുടെ സംസ്ഥാനത്തു കൊറോണഭീതിക്കു ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തിൽ ദേവാലയങ്ങൾ തുറക്കുവാൻ കുറച്ചുകൂടി കാത്തിരിക്കുയല്ലേ നല്ലത്?.ഓർമ്മവെച്ചനാൾ മുതൽ ഈ കൊറോണക്ക് ദേവാലയം അടച്ചിടുന്നതുവരെ ഞായറാഴ്ച അടക്കമുള്ള, കടമുള്ള ദിവസങ്ങളിലെ ദിവ്യബലി മുടങ്ങിയതായിട്ട് എനിക്ക് ഓർമ്മയില്ല. ഏതു മരുഭൂമിയിൽ ആയാലും എന്ത് തിരക്കുണ്ടെങ്കിലും ദിവ്യബലി മുടങ്ങാറില്ല. ഇപ്പോൾ ഇവിടെ ദേവാലയം അടച്ചിട്ടാലും റൂമിൽ പ്രാത്ഥനകളും ഓൺലൈൻ കുർബ്ബാനകളുമായി കഴിയുന്നു. എല്ലാ പരീക്ഷണങ്ങൾക്കും ഒരു അറുതി വരും. നമ്മുക്ക് ക്ഷമയോടെ ,പ്രത്യാശയോടെ പ്രാത്ഥിക്കാം. എത്രയും പെട്ടെന്ന് ഈ കൊറോണ ഭീതി ഒഴിഞ്ഞു ദേവാലയങ്ങൾ തുറക്കുവാനായിട്ട്.

ശ്രീ ടോമി മുരിങ്ങാത്തേരി ഫേസ് ബുക്കിൽ എഴുതിയത്