ലൈംഗീക ബന്ധം അനുവദനീയമാകുന്ന പ്രായപരിധി പതിനാറായി കുറയ്ക്കണോ? ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണിത്.

Share News

ലൈംഗീക ബന്ധം അനുവദനീയമാകുന്ന പ്രായപരിധി പതിനാറായി കുറയ്ക്കണോ? ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണിത്.

ഈ പ്രായത്തിലുള്ള പിള്ളേരുടെ പ്രണയത്തിൽ സെക്സ് ഉണ്ടാകുമ്പോൾ പോക്സോ നടപ്പിലാക്കാൻ ചില ബുദ്ധിമുട്ടുകൾ വരുന്നതായി ചില കോടതികളിൽ വർത്തമാനങ്ങൾ ഉണ്ടായിട്ടുണ്ട്.

മുതിർന്ന ഒരാൾ ഈ പ്രായത്തിലുള്ള കുട്ടിയുമായി ലൈംഗീക ബന്ധം പുലർത്തിയാലും ഈ ആനുകൂല്യം ലഭിക്കില്ലേ? പതിനാറ് വയസ്സ്പ്രായ പരിധിയായി നിശ്ചയിച്ചാൽ ലൈംഗീക തൊഴിൽ മേഖലകളിലേക്ക് മൂപ്പെത്താത്ത തലച്ചോറും വ്യക്തിത്വവുമുള്ള ഈ പിള്ളേരെ കൂടുതലായി കൊണ്ട്‌ വരില്ലേ?

നിയമ വിധേയമെന്ന ന്യായം അതിന്‌ തുണയാകില്ലേ?

പതിനാറ് വയസ്സിൽ സെക്സിന് സമ്മതം നൽകുന്ന രാജ്യങ്ങളുണ്ടെന്നത് സമ്മതിക്കുന്നു.

ഇന്ത്യൻ സാഹചര്യത്തിൽ അതിനുള്ള കാലമായോയെന്ന് ആലോചിക്കണം. അത് വഴി ഉണ്ടാകാനിടയുള്ള പിള്ളേരെ കുറിച്ചും ചിന്തിക്കണം. പത്താം ക്‌ളാസ്സ് പാസ്സായി പതിനാറ്‌ വയസ്സെത്തുമ്പോൾ സെക്സ് ആകാമെന്ന കാര്യത്തിൽ നല്ല ആശങ്കകളുണ്ട്.

കൗമാര പ്രായത്തിലെ ലൈംഗീക ഇളക്കങ്ങളുടെ സ്വതന്ത്രമായ ആവിഷ്ക്കാരത്തിന് അനുമതി നൽകുന്ന നിയമ പരിഷ്കാരത്തിന്റെ അനന്തര ഫലങ്ങൾ എന്തൊക്കെയാകും?

സാമ്പത്തിക നിലയിൽ പിന്നോക്കം നിൽക്കുന്ന സമൂഹത്തിലെയും ആദിവാസി ഗോത്ര വിഭാഗത്തിലെയും പെൺ കുട്ടികളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടില്ലേ?ചില ആശങ്കകൾ കുറിക്കുന്നു.

സെക്സ് ലിബറലുകൾക്ക്‌ ഇഷ്ടമാവില്ലെന്ന്‌ അറിയാം. എന്നാലും..

(സി ജെ ജോൺ)

Drcjjohn Chennakkattu

Share News