കൊറോണ നൽകിയ ഗുണങ്ങൾ

Share News

സിന്റോ സണ്ണി

കൊച്ചി

കൊറോണ സമൂഹത്തിൽ ഒരു പാട് നഷ്ടങ്ങൾ തന്നുവെങ്കിലും കൊറോണ സമ്മാനിച്ച ചില ഗുണങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെ.ഈ രോഗം ആർക്കും വരരുതെ എന്ന് പ്രാർത്ഥിക്കുന്നു. വന്നവർക്കു അതിൽ നിന്നും സൗഖ്യം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.കൊറോണ വൈറസിനെ പേടിച്ചു വീട്ടിൽ കഴിഞ്ഞപ്പോൾ നമ്മുടെ മനോഭാവങ്ങൾ ഒത്തിരി മാറിയില്ലേ?
ഉള്ളത് ഉടുക്കാനും ഉള്ളത് തിന്നാനും കൊറോണ നമ്മെ പഠിപ്പിച്ചു. അത് വേണം, ഇതു വേണം എന്ന വാശിയൊക്കെ കൊറോണ കുറെയൊക്കെ അവസാനിപ്പിച്ചു.പാവപ്പെട്ടവനെ സഹായിക്കാനും അവന്റെ വേദന അറിയാനും കൊറോണ കാരണമായി. ഭാര്യയും മക്കളും മാതാപിതാക്കളും ഒരുമിച്ച് കുടുംബങ്ങളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാനും, പ്രാർത്ഥിക്കാനും കൊറോണ അവസരം നൽകി.മറന്നു പോയ പല ബന്ധങ്ങളും പുതുക്കാൻ കൊറോണ പ്രേരിപ്പിച്ചു. ജോലിയുടെ മഹത്വം എന്തെന്ന് കൊറോണ ശരിക്കും അനുഭവത്തിലൂടെ പഠിപ്പിച്ചു. മക്കളെ ഒന്ന് കാണാൻ പോലും നേരമില്ലാത്തവർക്ക് അവരുടെ കൂടെ അല്പം ചിലവഴിക്കാൻ കൊറോണ ബോദോദയം നൽകി. അലമാരയിൽ എടുത്തു വെച്ച ആ വിജ്ഞാന നുറുങ്ങുകൾ ആയ പുസ്തകത്തിലേക്ക് കൊറോണ വലിച്ചിഴച്ചു.അയൽവാസികളുടെ ഇല്ലായ്മയും വല്ലായ്മയും അന്വേഷിച് അറിയാൻ കൊറോണ നിർബന്ധിച്ചു.തൊട്ടടുത്തുള്ള കൊച്ചുകടയും അനുഗ്രഹം ആണെന്ന് അറിഞ്ഞു. കണ്ടാൽ മിണ്ടാതെ മാറിനടന്നവരിൽ നിന്നും മാസ്ക് അടക്കമുള്ള സമ്മാനങ്ങൾ വാങ്ങിയപ്പോൾ മനസ്സ് വിങ്ങി. താനൊരു സമൂഹജിവി ആണെന്ന് മനസ്സിലായി. പല പുതിയ ജോലികളും ചെയ്തു, പഠിക്കുവാൻ നിർബന്ധിതനായി. അടുക്കളയിലെ അവസ്ഥ ശരിക്കും അറിഞ്ഞു. അലക്കും അത്ര എളുപ്പമല്ലെന്നും അത് ചെയ്തപ്പോൾ അറിഞ്ഞു. ആഡംബരങ്ങൾ ഇല്ലാതെ നിരവധി വിവാഹം നടന്നു. ആൾക്കൂട്ടം ഇല്ലാതെ സംസ്കാരവും നടത്തി. അങ്ങനെ എന്തെല്ലാം… അതിനെല്ലാം ഉപരി 🤲കൈ മലർത്തിക്കൊണ്ട് പ്രപഞ്ച നാദനിലേക്ക് എല്ലാം സമർപ്പിക്കാൻ കൊറോണ ഉൾവിളി നൽകിയല്ലോ. എവിടെയും പ്രാർത്ഥന മാത്രം. ഭവനങ്ങൾ പള്ളിയും ക്ഷേത്രവും ആയി മാറി. പൂജകൾക്ക് നേതൃത്വം നൽകുവാൻ മാതാപിതാക്കൾക്ക് കഴിഞ്ഞു.

ഈ ചൈതന്യം ഇനിയും നമുക്ക് കാത്തു സൂക്ഷിക്കാം. കൊറോണ കോവിഡ് 19 വന്ന് ജീവൻ നഷ്ട്ടപെട്ടവർക്കു ആദരാജ്ഞലികൾ അർപ്പിക്കുന്നു. ജിവിതം നയിക്കുവാൻ വിഷമിക്കുന്നവരെ നമുക്ക് ആത്മാർഥമായി സഹായിക്കാം.

ഈ കൊറോണ കാലത്ത് പാവങ്ങളെ സഹായിച്ച ഉദാരമതികളെ പ്രത്യേകം സ്മരിക്കുന്നു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു