
“സാധ്യതകളുടെ സോഷ്യൽ വർക്ക്”
“സാധ്യതകളുടെ സോഷ്യൽ വർക്ക്”
സെമിച്ചൻ ജോസഫ്,കൊച്ചി
Give a man a fish, and you feed him for a day. Teach a man to fish, and you feed him for a lifetime.

മീൻ വാങ്ങി നൽകുന്നതിന് പകരം ചൂണ്ട കൊടുത്തു മീൻപിടിക്കാൻ പഠിപ്പിക്കുന്നതിന്റെ മഹത്വം മനസ്സിലാക്കിയിട്ടുള്ളവരാണ് നാം . അടിസ്ഥാനപരമായി സാമൂഹ്യസേവനവും സാമൂഹ്യ പ്രവർത്തനവും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെയാണ്. വ്യക്തിയുടെ സകലവിധ കഴിവുകളെയും സാധ്യതകളെയും കണ്ടെത്തി അവനെ/ അവളെ അവളെ സ്വയംപര്യാപ്തതയുടെ തീരങ്ങളിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതും
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതുമായ മാനവിക സാമൂഹ്യ ശാസ്ത്രശാഖയാണ് സാമൂഹ്യ പ്രവർത്തനം അഥവാ സോഷ്യൽ വർക്ക്.

ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പരിശീലനം സിദ്ധിച്ചവർ വേണം എന്ന ചിന്തയാണ് സാമൂഹ്യ പ്രവർത്തനത്തിൽ വ്യവസ്ഥാപിതമായ കോഴ്സുകളിലേക്ക് വെളിച്ചം വീശിയത് .എന്നാൽ ഇന്ന് കേവലം ചാരിറ്റിക്ക് അപ്പുറം സാമൂഹിക മണ്ഡലത്തിലെ അനവധിയായ കർമ്മ മേഖലകളിൽ പരിശീലനം സിദ്ധിച്ച സാമൂഹ്യ പ്രവർത്തകരെ നമുക്ക് കാണാനാകും. ഇതര മാനവിക ശാസ്ത്രശാഖകളായ മനശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, നരവംശശാസ്ത്രം സാമ്പത്തികശാസ്ത്രം തുടങ്ങി നിരവധിയായ പഠന മേഖലകളിൽനിന്നും ആശയങ്ങളും സിദ്ധാന്തങ്ങളും സർവാത്മനാ സ്വീകരിച്ചുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ, പാശ്ചാത്യലോകത്ത് സാമൂഹ്യ പ്രവർത്തനം അക്കാദമിക രൂപം കൈവരിക്കുന്നത്.

1934ൽ ആണ് മുംബൈയിലെ പ്രശസ്തമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ആരംഭിക്കുന്നത്. തുടർന്ന് നിരവധി സ്ഥാപനങ്ങൾ സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദ ,ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കുകയും മികച്ച സാമൂഹ്യ പ്രവർത്തകരെ രൂപപ്പെടുത്തുകയും ചെയ്തു. പ്രധാനമായും ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്( BSW),മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(MSW) എന്നീ കോഴ്സുകളാണ് ഈ സ്ട്രീമിൽ ലഭ്യമായിട്ടുള്ളത്. ഈ അടുത്തകാലത്ത് യുജിസിയുടെ അംഗീകാരത്തോടെ സാമൂഹിക പ്രവർത്തനത്തിലും വൊക്കേഷണൽ കോഴ്സുകൾ ആരംഭിക്കുന്നു എന്നത് വളരെ പ്രതീക്ഷയോടെയാണ് നാം കാണേണ്ടത്. പൂർണമായും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകികൊണ്ടുള്ള ബി എസ് ഡബ്ല്യു അപ്ലൈഡ് സോഷ്യൽ വർക്ക് (ഭാരത് മാതാ കോളേജ് തൃക്കാക്കര) പോലുള്ള ബിവോക് കോഴ്സുകൾ ഈ മേഖലയുടെ മുഖച്ഛായ മാറ്റും എന്നതിൽ തർക്കമില്ല. ക്ലാസ്സ് റൂം പഠനത്തോടൊപ്പം തന്നെ പ്രാധാന്യത്തോടെ പ്രായോഗിക പരിശീലനവും നൽകുന്ന റൂറൽ ക്യാമ്പുകൾ പഠനയാത്രകൾ, പങ്കാളി ത്താധിഷ്ഠിതമായ ഗ്രാമ ആസൂത്രണം, കൗൺസിലിംഗ് ക്യാമ്പുകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിശീലന പരിപാടികൾ വിദ്യാർത്ഥികൾക്ക് പഠനകാലം അറിവിന്റെ ഒരു ഉത്സവകാലം തന്നെ സമ്മാനിക്കും.
ഗ്രാമവികസനം ,ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് ,മെഡിക്കൽ ആൻഡ് സൈക്യാട്രി ,ഫാമിലി ആൻഡ് ചൈൽഡ് വെൽഫെയർ എന്നി സ്പെഷലൈസേഷനുകളോട് കൂടിയ എം എസ് ഡബ്ലിയു കോഴ്സുകൾ വിവിധ സ്ഥാപനങ്ങളിൽ ലഭ്യമാണ്. പ്രധാനമായും യും ആശുപത്രികൾ, സ്കൂളുകൾ സർക്കാർ, സർക്കാരിതര ക്ഷേമ ഏജൻസികൾ,യു എൻ മുതലായ അന്തർദേശീയ ഏജൻസികൾ ,കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശീലനം സിദ്ധിച്ച സാമൂഹ്യപ്രവർത്തകർക്ക് ജോലി സാധ്യതകൾ നിലനിൽക്കുന്നു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങൾ തങ്ങളുടെ ലാഭത്തിന് നിശ്ചിതശതമാനം സാമൂഹ്യപ്രതിബദ്ധത ഫ്രണ്ടായി (സിഎസ്ആർ) വിനിയോഗിക്കണമെന്ന് ഇന്ത്യൻ കമ്പനി നിയമം വ്യവസ്ഥ ചെയ്യുന്നു.
ഇത് പരിശീലനം സിദ്ധിച്ച സാമൂഹ്യ പ്രവർത്തകരുടെ ജോലി സാധ്യത വർധിപ്പിക്കുന്നു.
പുതിയ വിദ്യാഭ്യാസ നയം പ്രൊഫഷണൽ സോഷ്യൽ വർക്കിനെ വലിയ രീതിയിൽ ഉൾക്കൊള്ളുന്നതാണ്. എല്ലാ വിദ്യാലയങ്ങളിലും പരിശീലനം ശ്രദ്ധിച്ച സാമൂഹ്യപ്രവർത്തകർ ഉണ്ടാകണമെന്ന് നയം വിഭാവനം ചെയ്യുന്നു.
സാമൂഹ്യപ്രതിബദ്ധതയും സംഘാടന ശേഷിയും നേതൃത്വവാസനയും പ്രകടിപ്പിക്കുന്നവരെ കാത്തു നിരവധി അവസരങ്ങലാണ് ഉള്ളത് എന്നാൽ ലഭിക്കുന്ന ശമ്പളം തികച്ചും വ്യക്തിപരമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിർണയിക്കപ്പെടുക. അതുകൊണ്ടുതന്നെ ഈ മേഖലയിൽ കടന്നു വരാൻ ആഗ്രഹിക്കുന്നവർ സാമൂഹ്യ പ്രവർത്തനത്തോട് താൽപര്യവും അഭിരുചിയും ഉള്ളവരായിരിക്കണം എന്ന് പറയേണ്ടതില്ലല്ലോ.

സെമിച്ചൻ ജോസഫ്
അസിസ്റ്റൻറ് പ്രൊഫസർ
സ്കൂൾ ഓഫ് സോഷ്യൽ വർക്ക്
ഭാരത മാതാ കോളേജ് ,തൃക്കാക്കര
കേരളത്തിൽ MSWപഠിക്കാൻ കഴിയുന്ന സ്ഥപനങ്ങൾ
കാസർഗോഡ്
Central University Of Kerala
കണ്ണൂർ
DON BOSCO ARTS &SCIENCE COLLEGE ANGADIKADAVU P.O, KANNUR
ST.JOSEPH’S COLLEGE, PILATHARA, KANNUR
Sree Sankaracharya University of Sanskrit Regional Campus, Payyannur
വയനാട്
Centre for PG Studies in Social Work, Sulthan Bathery
WMO Arts & Science College, Muttil PO, Kalpetta, Wayanad
Don Bosco College, Sulthan Bathery, Wayanad Dist.
കോഴിക്കോട്
St. Joseph’s College, Devagiri, Devagiri, Calicut
AWH Special College (Unaided) PO, Kallai, Kozhikode
MES College(Unaided), Vadakara, Villiappally, Memunda P.O., Kozhikode
Little Flower Institute of Social Sciences & Health (Unaided), Kaithapoyil,
Kozhikode.
Holy Cross Institute of Management & Technology (Unaided), East Nadakkavu,
Kozhikode
മലപ്പുറം
SNDP Yogam Sathabdi Smaraka College (Unaided), Kunnappally P.O.,
Perinthalmanna, Malappuram
Gems Arts & Science College (Unaided), Panangangara, Ramapuram,
Malappuram-679350
Ideal College for Advanced Studies(Unaided), Kadakassery, Ayankalam P.O.,
Thavanoor, Malappuram
Sree Sankaracharya University of Sanskrit Regional Campus, Tirur
പാലക്കാട്
Mercy College, Palakkad,
Ideal Arts & Science College (Unaided), Karumanamkurussi P.O., Cherpulassery,
Palakkad
തൃശൂർ
Vimala College, Trichur
Christ College, Irinjalakuda, 680 125, Trichur
St. Joseph’s College, Irinjalakuda,Thrissur
St. Thomas College, Trichur
A.C. Kunhumon Haji Memorial ICA College for Women’s, P.O.Thozhiyur,Thrissur
എറണാകുളം
Rajagiri College of Social Sciences,Kalamassery, Kochi
Yeldo Mar Baselios College, Kothamangalam
Sree Sankaracharya University of Sanskrit Kaladi Main Campus
St. Albert’s College, Benerji Road,Ernakulam, Kochi
De Paul Institute of Science & Technology, Angamaly
Bharata Matha College, Trikkakara
Jai Bharat Arts and Science College, Vengola P.O, Perumbavoor
Mar Elias College, Kottappady,Kothamangalam
Sree Narayana Guru College of Arts & Science,Paingottor,Kadavoor,Kothamangalam
ഇടുക്കി
Marian College, Kuttikkanam
Mannam Memorial NSS College, Konni
Santhigiri College of Computer Sciences, Vazhithala P.O, Thodupuzha
St. Joseph’s College, Moolamattom
കോട്ടയം
Kuriakose Elias College, Mannanam
Mar Augusthinose College, Ramapuram Bazar P.O
MES College, Erumely
Sree Sabareesha College , Murikkumvayal, Mundakkayam
Assumption College, Chanaganacherry
Bishop Vayalil Memorial Holy Cross College, Cherpunkal
B.C.M. College, Kottayam
ആലപ്പുഴ
Sree Sankaracharya University of Sanskrit Regional Campus, Thuravoor
പത്തനംതിട്ട
St. Gregorious College of Social Science,Parumala
കൊല്ലം
Amrutha College, Vallikkavu ,Karunagapally | Kollam
തിരുവനന്തപുരം
Dept. of Sociology Kariavattom Thiruvananthapuram
Loyola College of Social Sciences Sreekariyam Thiruvananthapuram