കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സോണിയ ഗാന്ധി തുടരും

Share News

ന്യൂ​ഡ​ല്‍​ഹി: സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് താ​ല്‍​ക്കാ​ലി​ക അധ്യക്ഷയായി തു​ട​രും. അ​ടു​ത്ത ആ​റു മാ​സ​ത്ത​നു​ള്ളി​ല്‍ പു​തി​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നും തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിനൊടുവിൽ തീരുമാനമായി.

ഇ​ട​ക്കാ​ല നേ​തൃ​പ​ദ​വി ഒ​ഴി​യാ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്നും സോ​ണി​യ അ​റി​യി​ച്ചി​ട്ടും പാ​ര്‍​ട്ടി​ക്ക് പു​തി​യ നേ​താ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പാ​ര്‍​ട്ടി​യി​ല്‍ അ​ടി​മു​ടി മാ​റ്റം വേ​ണ​മെ​ന്നും ഗാ​ന്ധി​കു​ടും​ബ​ത്തി​നു പു​റ​ത്തു​നി​ന്നൊ​രാ​ള്‍ പ്ര​സി​ഡ​ന്‍റാ​ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി 23 മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഒ​പ്പി​ട്ട ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം സോ​ണി​യ​യ്ക്കു ന​ല്‍​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു​ശേ​ഷം രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച​തി​നു​ശേ​ഷം സോ​ണി​യ ഇ​ട​ക്കാ​ല പ്ര​സി​ഡ ന്‍റാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ല്‍ പ​ദ​വി ഒ​ഴി​ഞ്ഞ​തി​നും സോ​ണി​യ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ഇ​ട​യി​ല്‍ എ​ഐ​സി​സി നേ​തൃ ത്വ​ത്തി​ല്‍​നി​ന്ന് ഒ​ന്നി​ല​ധി​കം പേ​രു​ക​ള്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു​വ​ന്നി​രു​ന്നു.

Share News