
സഹൃദയ- വി ഗാർഡ് നവദർശൻ പദ്ധതി വഴി സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി.
എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, വി ഗാർഡ് ഫൗണ്ടേഷൻറെ സഹകരണത്തോടെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിനായി നടപ്പാക്കിവരുന്ന നവദർശൻ പദ്ധതിയോടനുബന്ധിച്ച് അഞ്ച് ജില്ലകളിലെ 10 സ്‌പെഷ്യൽ സ്‌കൂളുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 103 കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നെടുമ്പ്രക്കാട് ആർദ്ര സ്പെഷ്യൽ സ്കൂൾ , തുറവൂർ സാൻജോ സദൻ സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിലെ 22 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. .ചേർത്തല സഹൃദയ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർദ്ര സ്കൂളിലെ 8 കുട്ടികൾക്കും സാൻജോ സ്കൂളിലെ 14 കുട്ടികൾക്കുമുള്ള സ്മാർട്ട് ഫോണുകളുടെ വിതരണ ഉദ്‌ഘാടനം സംസ്ഥാന ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. ആർദ്ര സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളും സാൻജോ സ്കൂളിലെ കുട്ടികൾക്കു വേണ്ടി പ്രിൻസിപ്പൽ സി . മെറിനും ഫോണുകൾ ഏറ്റുവാങ്ങി സമൂഹത്തെ ബാധിച്ച ദുരിതത്തെ നേരിടാൻ സർക്കാരിനൊപ്പം സഹൃദയ പോലുള്ള സന്നദ്ധസംഘടനകൾ സഹകരിക്കുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ കുട്ടികൾക്ക് ഒരുപാട് ഫോണുകൾ എല്ലാവരും കൊടുത്തപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള സഹൃദയയുടെയും വി ഗാർഡിന്റെയും ഈ നടപടി മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. , സഹൃദയ ഫൊറോനാ ഡയറക്ടർ ഫാ. പീറ്റർ കാഞ്ഞിരക്കാട്ടുകരി , നഗരസഭാ കൗൺസിലർ ഫൈസൽ, സാൻജോ സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മെറിൻ, ആർദ്ര സ്പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ മിനി, നവദർശൻ പദ്ധതി കോ ഓർഡിനേറ്റർ അനൂപ് ആൻറണി എന്നിവർ സംസാരിച്ചു. ..ഫോട്ടോ: സഹൃദയ- വി ഗാർഡ് നവദർശൻ പദ്ധതി വഴി സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകുന്നതിന്റെ ഉദ്‌ഘാടനം സംസ്ഥാന ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിക്കുന്നു. ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ആർദ്ര സ്പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ മിനി, സിസ്റ്റർ മെറിൻ, ഫാ. പീറ്റർ കാഞ്ഞിരക്കാട്ടുകരി, നഗരസഭാ കൗൺസിലർ ഫൈസൽ, റാണി ചാക്കോ എന്നിവർ സമീപം.