ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് –സ്വകാര്യ ആശുപത്രിയിലെ ജോലിക്കിടയിൽ കോവിഡ് രോഗം സ്ഥീരികരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവായി

Share News

പ്രിയമുള്ളവരെ,
ലോകത്താകമാനം ബാധിച്ച കോവിഡ് 19 രോഗം നമ്മുടെ പ്രദേശത്തും എത്തിയെന്ന വാർത്ത ആശങ്കയോടെയാണ് നാം ഏവരും നോക്കി കണ്ടത്.
എന്നാൽ ഇന്നലെ പുറത്ത് വന്ന പരിശോധന ഫലങ്ങൾ നമുക്കോരോരുത്തർക്കും ഏറെ സന്തോഷം നൽകുന്നതും, അതിലേറെ ആശ്വാസമേകുന്നതുമാണ്..
നമ്മുടെ പഞ്ചായത്ത് ഒമ്പതാം വാർഡിൽ, സ്വകാര്യ ആശുപത്രിയിലെ ജോലിക്കിടയിൽ കോവിഡ് രോഗം സ്ഥീരികരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവായി രോഗമുക്തയായി എന്ന അറിയിപ്പ് നമുക്ക് ലഭിച്ചിട്ടുണ്ട്…
അതോടൊപ്പം രോഗം സ്ഥീരികരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴുകിയ കുടുംബാംഗങ്ങളുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിരുന്നു, അവയെല്ലാം നെഗറ്റീവ് ആണെന്ന അറിയിപ്പും നമുക്ക് ലഭിച്ചിട്ടുണ്ട്…

നമ്മുടെ പഞ്ചായത്തിനെ സംബന്ധിച്ച് വളരെ ആശ്വാസകരമായ വാർത്തയാണിത്..
എന്നാൽ ജാഗ്രത കൈവിടാതെ , കൃത്യമായ മുൻ കരുതലുകളോട് കൂടി തന്നെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് എല്ലാവരെയും ഓർമ്മപ്പെടുത്തുകയാണ്…

കോവിഡിനെ പൊരുതി തോൽപ്പിച്ച് വീണ്ടും ജോലിയിൽ പ്രവേശിച്ച ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകനും, സ്വകാര്യ ആശുപത്രിയിലെ ജോലിക്കിടയിൽ രോഗം പിടിപെട്ട ആശുപത്രി ജീവനക്കാരിയും ഉൾപ്പെടെ 2 പേർക്കാണ് നിലവിൽ നമ്മുടെ പഞ്ചായത്തിൽ കോവിഡ് രോഗം സ്ഥീരീകരിച്ചത് , എന്നാൽ സാമൂഹ്യ വ്യാപനം എന്ന വൻ വിപത്തിനെ അതിജീവിച്ച് രണ്ട് പേർക്കും രോഗമുക്തി നേടാൻ സാധിച്ചത് നമ്മുടെ പഞ്ചായത്തിന് ഏറെ ആശ്വാസവും, സന്തോഷവും നൽകുന്ന വാർത്തകളാണ്…

നമ്മുടെ രാജ്യത്തും, സംസ്ഥാനത്തും കോവിഡ് ബാധിതർ അനുദിനം വർധിക്കുകയാണ്. സമ്പർക്കംമൂലമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നു. ഒരു ചെറിയ ജാഗ്രത കുറവ് പോലും വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെ എത്തിച്ചേക്കാം. കൂടുതൽ ഇളവുകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ ആരോഗ്യ വിദഗ്ധർ ജാഗ്രത പാലിക്കണമെന്ന് നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നുണ്ട്..പൊതുസ്ഥലങ്ങളിലെ കുട്ടംകൂടലുകളും, അനാവശ്യ യാത്രയും പൂർണ്ണമായി ഒഴിവാക്കി ആരോഗ്യ വകുപ്പ് നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാം…

മാസ്കുകൾ നിർബന്ധമായും ധരിച്ച്, സാമൂഹ്യ അകലം കൃത്യമായി പാലിച്ച് നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി ഒരേ മനസ്സോടെ കോവിഡ് മഹാമാരിയിൽ നിന്നും നമ്മുടെ സമൂഹത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ അണിചേരാം

അൽഫോൻസ വർഗീസ്
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

ഡോ.മഞ്ചു റിനോയി
അസി. സർജൻ
കുടുംബാരോഗ്യ കേന്ദ്രം ചൊവ്വര

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു