ശ്രീമൂലനഗരംപഞ്ചായത്തിലെ കവലകളിലും, പൊതുസ്ഥലങ്ങളിലും അനാവശ്യ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണം

Share News

ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

അൽഫോൻസ വർഗീസ്
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ, സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആശുപത്രി ജീവനക്കാരിക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് തല പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി കോവിഡ് ജാഗ്രതാ സമിതിയുടെ അടിയന്തിര യോഗം അൻവർ സാദത്ത് MLA യുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്തിൽ കൂടുകയുണ്ടായി

ആദ്യം നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥീരീകരിച്ച വ്യക്തി ആശുപത്രിയിൽ ചികിൽസയിലാണെന്നും, രണ്ടാമത്തെ പരിശോധനക്കായി വീണ്ടും രോഗിയുടെ സ്രവം എടുത്തതായും, ടെസ്റ്റ് റിസൾട്ട് നിലവിൽ വന്നിട്ടില്ലായെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.. രോഗം സ്ഥീരീകരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളുടെയും, ഏറ്റവും അടുത്ത് ഇടപഴകിയിട്ടുള്ളവരുടെയും സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചതായും, പരിശോധന ഫലം അടുത്ത ദിവസങ്ങളിൽ തന്നെ വരുന്നതാണെന്നും , രോഗം സ്ഥീരികരിച്ച വ്യക്തിയും, കുടുംബാംഗങ്ങളുമായി അടുത്ത് ഇടപഴുകിയിട്ടുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി അവരെയെല്ലാം വീടുകളിൽ നിരീക്ഷണത്തിലാക്കിയതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു…

രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് നിലവിൽ യാതൊരു വിധ രോഗലക്ഷണങ്ങളും കാണിക്കാത്തതും, കൂടെ ജോലി ചെയ്തവരുടെ പരിശോധന ഫലങ്ങൾ നിലവിൽ വന്നതെല്ലാം നെഗറ്റീവായതും ശുഭസൂചനയാണെന്നും, രോഗവ്യാപനം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ഇത് സഹായകരമായിരിക്കുമെന്നും യോഗം വിലയിരുത്തി…

കോവിഡ് 19 സ്ഥീരീകരണം ലഭിച്ചപ്പോൾ തന്നെ പഞ്ചായത്തും, ആരോഗ്യ വകുപ്പും അടിയന്തരമായി എടുക്കേണ്ട മുൻകരുതലുകൾ സ്വീകരിച്ചതായും, നമ്മുടെ പഞ്ചായത്തിലെ ഒരാൾ മാത്രമാണ് നിലവിൽ കോവിഡ് രോഗം സ്ഥീരികരിച്ച് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു…

നാട്ടുകാരെല്ലാം കൂടുതൽ ജാഗ്രത പുലർത്തണമെന്നും, സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു…

കോവിഡുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകളും, വ്യാജവാർത്തകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു…

സർക്കാർ വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന കൃത്യമായ വിവരങ്ങൾ യഥാസമയത്ത് പഞ്ചായത്തും, ആരോഗ്യ വകുപ്പും ജനങ്ങളെ അറിയിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു..

നിലവിൽ കോവിഡ് പരിശോധനക്കായി അയച്ചിരിക്കുന്ന സാമ്പിളുകളുടെ റിസൾട്ടുകൾ വന്നതിന് ശേഷം മറ്റ് സ്വീകരിക്കേണ്ട നടപടികളെകുറിച്ച് ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് തീരുമാനങ്ങൾ എടുക്കാമെന്നും യോഗത്തിൽ പഞ്ചായത്ത് അറിയിച്ചു…

പഞ്ചായത്തിലെ ആരാധാനലായങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് , നിലവിലെ സാഹചര്യത്തിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ആരോഗ്യ വകുപ്പുമായി ആലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും, നിലവിൽ പഞ്ചായത്തിൽ തുറന്നിരിക്കുന്ന കള്ള് ഷാപ്പുകളിലെ തിരക്ക് രോഗവ്യാപനത്തിന് സാഹചര്യം സൃഷ്ടിക്കുന്നുണ്ടെങ്കിൽ , വേണ്ട മുൻകരുതൽ നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി…

നിലവിലെ സാഹചര്യത്തിൽ പഞ്ചായത്തിലെ കവലകളിലും, പൊതുസ്ഥലങ്ങളിലും അനാവശ്യ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു..

ഭയമല്ല, ജാഗ്രതയും മുൻകരുതലുമാണ് നാം ഓരോരുത്തരും സ്വയം സ്വീകരിക്കേണ്ടത്.. മാസ്കുകൾ നിർബന്ധമായും ധരിച്ച്, സാമൂഹ്യ അകലം കൃത്യമായി പാലിച്ച് നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി ഒരേ മനസ്സോടെ കോവിഡ് മഹാമാരിയിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ അണിചേരാം..

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു