
എസ്‌എസ്‌എല്‍സി, പ്ലസ് ടു ഫലം ഈ മാസം അവസാനം
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാഫലം ഈ മാസം അവസാനം പ്രഖ്യാപിക്കും.ഇതിനായുള്ള മൂല്യനിര്‍ണയം നടന്നു വരികയാണ്.ഈയാഴ്ചയോടെ മൂല്യനിർണയം പൂര്‍ത്തിയാകും.
ജൂലെെ ആദ്യവാരത്തില്‍ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഹോട്ട്സ്പോട്ട്, കണ്ടെയ്ന്‍മെന്റ് മേഖലകളിലെ ചില കേന്ദ്രങ്ങളില്‍ അദ്ധ്യാപകര്‍ എത്താൻ സാധിക്കാത്തത് മൂല്യനിര്‍ണ്ണയം നടത്തുന്നതിന് വെല്ലുവിളിയായെങ്കിലും പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മാര്‍ക്ക് രേഖപ്പെടുത്തലും സമാന്തരമായി നടക്കുന്നു.യഥാസമയം ജോലികള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലങ്ങള്‍ പ്രസിദ്ധീകരിക്കുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.