
സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിൻറെ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ ജാഗ്രത പാലിക്കണം. ലോക്ഡൗണ്‍ തുടരുകയാണ്. ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ പടില്ല. ഇളവുകളെ സംബന്ധിച്ച് പലരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്.
കടകളിലും ചന്തകളിലും മറ്റും വലിയ ആള്‍ക്കൂട്ടം കാണുന്നുണ്ട്. ഇത് ഒഴിവാക്കണം. നിയന്ത്രണം കര്‍ശനമാക്കും. ക്വാറൈന്റനിലുള്ളവര് സമ്ബര്‍ക്കങ്ങള്‍ ഒഴിവാക്കണം. വിലക്ക് ലംഘിച്ച് വാഹനങ്ങളില്‍ ആളുകളെ കയറ്റരുത്. വിവാഹ ചടങ്ങില്‍ പരമാവധി 50 പേര്‍ മാത്രമേ പടുള്ളൂ.ഇത് ലംഘിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറുക്കുവഴികളിലൂടെ ആരും സംസ്ഥാനത്തേക്ക് പ്രവേശിക്കരുത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പാസില്ലാതെ വന്നാല്‍ കനത്ത പിഴ ചുമത്തും. മുന്നറിയിപ്പില്ലാതെ ട്രെയിനുകള്‍ അയക്കുന്നത് സംസ്ഥാനത്തിെന്റ കരുതലിനെ ബാധിക്കും.
മാസ്ക് നിര്‍ബന്ധമാണെങ്കിലും ധരിക്കാതിരിക്കാനുള്ള പ്രവണതയുണ്ട്. ഇത് അനുവദിക്കാനാവില്ല. എല്ലാവര്ക്കും പരിമിതമായ തോതിലെങ്കിലും മാസ്ക് സൗജന്യമായി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.