സംസ്ഥാന കഥകളി, വാദ്യ, നൃത്ത-നാട്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019, 2020 വര്‍ഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ വാദ്യ പുരസ്കാരം, കേരളീയ നൃത്ത-നാട്യ പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു.
2019 ലെ സംസ്ഥാന കഥകളി പുരസ്കാരം ശ്രീ. വാഴേങ്കട വിജയനാണ്. 2019 ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം ശ്രീ. മച്ചാട് രാമകൃഷ്ണന്‍ നായര്‍ക്ക് ലഭിക്കും. 2019 ലെ കേരളീയ നൃത്ത-നാട്യ പുരസ്കാരം ശ്രീ. ധനഞ്ജയന്‍, ശ്രീമതി. ശാന്ത ധനഞ്ജയന്‍ എന്നവര്‍ക്കു ലഭിക്കും.
2020 ലെ സംസ്ഥാന കഥകളി പുരസ്കാരം ശ്രീ. സദനം ബാലകൃഷ്ണന് നല്‍കും. 2020 ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം ശ്രീ. കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കാണ്. 2020 ലെ കേരളീയ നൃത്ത-നാട്യ പുരസ്കാരം ശ്രീമതി. വിമല മേനോന് ലഭിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്ന് പുരസ്കാരങ്ങളും.
സാംസ്കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ. അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന്‍, ശ്രീ. കലാമണ്ഡലം കെ. ജി. വാസുദേവന്‍, ശ്രീ. കെ. ബി. രാജാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് രണ്ടു വര്‍ഷത്തെയും സംസ്ഥാന കഥകളി പുരസ്കാര ജേതാക്കളെ നിര്‍ണയിച്ചത്. സാംസ്കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ. അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഡോ. ടി. എന്‍. വാസുദേവന്‍, ശ്രീ. ചന്ദ്രന്‍ പെരിങ്ങോട് എന്നിവരടങ്ങിയ സമിതിയാണ് രണ്ടു വര്‍ഷത്തെയും പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാര ജേതാക്കളെ നിര്‍ണയിച്ചത്. സാംസ്കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ. അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന്‍, ശ്രീമതി. കലാമണ്ഡലം ഹൈമവതി, ശ്രീമതി. കലാമണ്ഡലം സുഗന്ധി, ശ്രീമതി. കലാമണ്ഡലം ചന്ദ്രിക എന്നിവരാണ് കേരളീയ നൃത്ത-നാട്യ പുരസ്കാര ജേതാക്കളെ നിര്‍ണയിച്ചത്.