കോവിഡ് നിർദേശം ലംഘിച്ച് സമരം: കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

Share News

കൊച്ചി : കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കാതെയുള്ള പ്രതിഷേധസമരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നൽകിയത്.

കോവിഡ് പശ്ചാത്തലത്തില്‍, സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് കോടതി പരിഗണിച്ചത്. കേസിലെ ഹര്‍ജിക്കാരായ അഡ്വ.ജോണ്‍ നുമ്ബേലിയും മറ്റുമാണ് ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്-ബിജെപി-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങള്‍ കോടതി ഉത്തരവിന്റെ ലംഘനമാണന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വെഞ്ഞാറമ്മൂട്ടിലെ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിലെ പ്രതിഷേധങ്ങളും കോടതി ഉത്തരവ് ലംഘിച്ചാണ് നടന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

Share News