ധോണിക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച് റെയ്‍ന

Share News

ചെന്നൈ: മുന്‍ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച്‌ സുരേഷ് റെയ്‍നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ അറിയിച്ചത്.

“അത്, ഒന്നുമായിരുന്നില്ലെങ്കിലും നിങ്ങള്‍ക്കൊപ്പം കളിച്ചത് ഏറ്റവും ഇഷ്ടപ്പെട്ട നിമിഷങ്ങളായിരുന്നു മഹിദാ. അഭിമാനം നിറഞ്ഞ ഹൃദയത്തോടെ ഈ യാത്രയില്‍ നിങ്ങള്‍ക്കൊപ്പം ചേരുന്നു. നന്ദി ഇന്ത്യ. ജയ് ഹിന്ദ്!”- ഇതായിരുന്നു വിരിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള റെയ്നയുടെ കുറിപ്പ്.

2005 ജൂലൈയില്‍ ശ്രീലങ്കയ്‍ക്കെതിരെ ധാംബുള്ളയില്‍ ഏകദിന അരങ്ങേറ്റം കുറിച്ച റെയ്ന, 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2018 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ്​ റെയ്​ന അവസാനമായി ഇന്ത്യന്‍ ജഴ്​സിയില്‍ കളിച്ചത്​. 2019 ആഗസ്​റ്റില്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന്​ റെയ്​ന ശസ്​ത്രക്രിയക്ക്​ വിധേയനായിരുന്നു. ഇന്ത്യക്ക്​ വേണ്ടി 226 ഏകദിനങ്ങളും 78 ടി20യും 18 ടെസ്റ്റുകളുമാണ്​ ഇതുവരെ കളിച്ചത്​. 

Share News