
സർവ്വെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2019 സെപ്തംബർ മൂന്നിനും നാലിനും തിരുവനന്തപുരം കേന്ദ്രത്തിൽ ഫോറസ്റ്റ് ജീവനക്കാർക്കു വേണ്ടി നടത്തിയ മോഡേൺ സർവ്വെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.
ഒക്‌ടോബറിലും ജനുവരിയിലും തിരുവനന്തപുരം/ താമരശ്ശേരി/ കണ്ണൂർ കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവ്വെ (മൂന്നു മാസം) പരീക്ഷാഫലവും പ്രസിദ്ധപ്പെടുത്തി. സർവ്വെ ഡയറക്ടറേറ്റിലും സർവ്വെ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) മറ്റ് ബന്ധപ്പെട്ട സർവ്വേ ഓഫീസുകളിലും പരീക്ഷാഫലം പരിശോധനയ്ക്ക് ലഭിക്കും.