
ഒരു പാർലമെൻറ് മണ്ഡലത്തേക്കാൾ വലുപ്പമുണ്ട് കാന്തി മെമ്പറുടെ ആറാം വാർഡിന്.
ഒരു പാർലമെൻറ് മണ്ഡലത്തേക്കാൾ വലുപ്പമുണ്ട് കാന്തി മെമ്പറുടെ ആറാം വാർഡിന്.
വന്യമൃഗങ്ങൾ സ്വൈര്യ വിഹാരം നടത്തുന്ന പൂയംകുട്ടി വനമേഖലയിലെ തൻ്റെ വാർഡു മുഴുവനൊന്നു സഞ്ചരിച്ചു വരാൻ ചുരുങ്ങിയത് 3 ദിവസമെങ്കിലുമെടുക്കും കുട്ടമ്പുഴ ഗ്രാമപഞ്ചായത്തംഗമായ കാന്തി വെള്ളക്കയ്യന്.
വൈദ്യുതി പോയിട്ട് ഒരു പോസ്റ്റ്മാൻ പോലും ചെല്ലാത്ത തലവച്ചപാറ, കുഞ്ചിപ്പാറ, തേര, വാരിയം ഉൾപ്പെടെയുള്ള ആദിവാസി ഊരുകൾ ഉൾപ്പെടുന്ന ഈ പ്രദേശത്തെ കുട്ടികൾ ആലുവയിലും നേര്യമംഗലത്തുമൊക്കെയുള്ള മോഡൽ റസിഡൻഷ്യൽ ഹോസ്റ്റലുകളിൽ താമസിച്ചാണ് പഠിക്കുന്നത്.
ലോക്ക് ഡൗണായതോടെ പഠന സൗകര്യങ്ങളൊക്കെ നിലച്ച് ഊരുകളിൽ തന്നെയായിപ്പോയ കുട്ടികളുടെക്കൂടി ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കാനുള്ള പ്രവർത്തനത്തിൽ ഒരു ചെറിയ പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം.
തലവച്ചപാറയിൽ ഈ പ്രവർത്തനങ്ങളൊക്കെ ഏകോപിപ്പിച്ചത് ‘ഗുഡ് തിങ്ങ്സ്’ എന്ന സന്നദ്ധ സംഘടനക്ക് നേതൃത്വം കൊടുക്കുന്ന, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ ഷെറിൻ വർഗീസാണ്. ഷെറിനും ഇതിന് പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.

ടി ജെ വിനോദ് എം എൽ എ
