കാട്ടുമൃഗങ്ങൾക്ക് ആട്ടുകസേരയിലിരുന്ന് ഇനിയും താരാട്ടുപാടുന്ന ഓഫീസിലെ സാറുമാർക്ക്, തീറെഴുതിക്കൊടുത്ത നാടിനും, മനുഷ്യജീവനും നിങ്ങൾ വലിയ വില കൊടുക്കേണ്ടിവരും..!
ഇര തേടി ഇറങ്ങിയ കടുവക്ക് കാട്ടിൽ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുണ്ടെന്ന് ശാസ്ത്രീയ പഠനം നടത്തിയ നിങ്ങൾ തെരുവോരങ്ങളിൽ കടിച്ചു കുടയുന്ന മനുഷ്യ ജീവിതങ്ങൾക്കും വീട്ടിൽ കാത്തിരിക്കുന്ന കുറച്ചു കൂടെപിറപ്പുകൾ ഉണ്ട് എന്ന് എന്തേ മറന്നു പോകുന്നു..? സാറ്റ്ലൈറ്റുകൾ ഉപയോഗിച്ച് കാട്ടിൽ പട്ടിണി കിടക്കുന്ന കടുവയുടെ എണ്ണം തിട്ടപ്പെടുത്തുമ്പോൾ, പറ്റുമെങ്കിൽ പാവപ്പെട്ട മലയോര ജനതയുടെ വീടിന്റെ ഉള്ളും കൂടി ഒന്ന് നോക്കിയേക്കണം. അവന്റെയും കുഞ്ഞുങ്ങളുടെയും മുണ്ട് മുറുക്കി ഉടുത്ത അരവയറിന്റെ ഉള്ളും കൂടി ഒന്ന് പരിശോധിച്ചേക്കണം. കണ്ണിൽ ഇനിയും ഈർപ്പം […]
Read More