മലയാറ്റൂർ പാറമടയിൽ സ്ഫോടനം: രണ്ട് മരണം
കൊച്ചി: എറണാകുളം മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം. പാറമടക്ക് സമീപം ഒരു കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ പാറമടയിലെ ജോലിക്കാരായ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. വെടിമരുന്ന് പൊട്ടിത്തറിക്കുകയും കെട്ടിടം പൂര്‍ണ്ണമായും തകരുകയായിരുന്നു. സേലം സ്വദേശിയായ പെരിയണ്ണൻ (40), കർണാടക സ്വദേശി ധനപാലൻ (36) എന്നിവരാണ് മരിച്ചത്. ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More