അടൂർ ഭാസിക്കും ബഹദൂറിനും ജഗതി ശ്രീകുമാറിനും ശേഷം മലയാളത്തിൽ ഒരു ഹാസ്യ സാമ്രാജ്യം സൃഷ്ടിച്ച നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്ത ഒരു വലിയ കലാകാരൻ.
കിലുക്കത്തിലെ തിരുമണ്ടനായ വേലക്കാരൻ കിട്ടുണ്ണി. മഴവിൽക്കാവടിയിലെ ദുരഭിമാനിയായ ജന്മി കളരിക്കൽ ശങ്കരൻകുട്ടി മേനോൻ. പിൻഗാമിയിലെ വക്രബുദ്ധിക്കാരനായ അയ്യങ്കാർ സ്വാമി വക്കീൽ. ഭൂതപ്രേതപിശാചുക്കളെ ഭയന്ന് ഓടിക്കൊണ്ടേയിരിക്കുന്ന മണിച്ചിത്രത്താഴിലെ ഉണ്ണിത്താൻ. നാടകാചാര്യൻ മാന്നാർ മത്തായി.മാസാമാസം മുടങ്ങാതെ ഹനുമാൻ സേവയ്ക്കു തിരുവില്വാമലയിൽ പോകുന്ന ഗോഡ്ഫാദറിലെ സ്വാമിയേട്ടൻ. ഏതു കടമ്പയും ചാടിക്കടക്കുന്ന വിയറ്റ്നാം കോളനിയിലെ കെ കെ ജോസഫ്. ഒരു പിതാവിന്റെ സ്ഥാനത്തു നിന്നുകൊണ്ട് തലതെറിച്ച ഒരു തെമ്മാടിയെ തിരുത്തുകയും ശാസിക്കുകയും ഇടയ്ക്ക് ശകാരം ഏറ്റുവാങ്ങുകയുമൊക്കെ ചെയ്യുന്ന ദേവാസുരത്തിലെ കാര്യസ്ഥൻ വാര്യർ. മിഥുനത്തിലെ […]
Read More