അക്യുട്ടിസിന്റെ മൃതദേഹം അഴുകിയിട്ടില്ലെന്ന് പ്രചരിപ്പിക്കരുത് .- അസ്റ്റീസി ബിഷപ് ഡൊമിനിക്കൊ സൊറന്റിനോ

Share News

ഒക്ടോബര്‍ 10 നു സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന കാര്‍ലോ അക്യുട്ടിസിന്റെ മൃതദേഹം അഴുകിയിട്ടില്ലെന്ന മട്ടിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നു ഇറ്റലിയിലെ അസ്റ്റീസി ബിഷപ് ഡൊമിനിക്കൊ സൊറന്റിനോ വ്യക്തമാക്കി. അതു പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹം അത്ഭുതകരമായ വിധത്തില്‍ അഴുകാതിരിക്കുകയാണെന്ന വാര്‍ത്ത ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളിലും മറ്റും വന്‍തോതില്‍ പ്രചരിച്ചിരിക്കുന്നുണ്ട്. അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു മുന്നോടിയായി തിരുശേഷിപ്പുകള്‍ വിശ്വാസികള്‍ക്കു വണങ്ങാനുള്ള സജ്ജീകരണങ്ങള്‍ കബറിടത്തില്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മൃതദേഹത്തിന്റെ മുഖത്ത് സിലിക്കണ്‍ മുഖാവരണവും ധരിപ്പിച്ചു. ഇതിന്റെ ചിത്രങ്ങളാണ് […]

Share News
Read More