ന്യായീകരണ തൊഴിലാളികള്‍?!

Share News

ഒരു മറയും ഇല്ലാതെ തന്‍റെ രാഷ്ട്രീയപ്രസ്ഥാനത്തെയും നേതാക്കളെയും ന്യായീകരിക്കുന്നവരെയാണ് ന്യായീകരണതൊഴിലാളികള്‍ എന്ന് വിവക്ഷിക്കുന്നത്. ഏതുവിധത്തിലുള്ള ന്യായവാദങ്ങളും ഉയര്‍ത്തുവാനുംആരോപണങ്ങള്‍ ഉന്നയിക്കാനും അതിനെ സാധൂകരിക്കാനും ഒരു മന:സ്താപവുമില്ലാതെയും കരുണയില്ലാതെയും ഇക്കൂട്ടര്‍ക്കു കഴിയുന്നു. നയിക്കുന്നവര്‍ ചെയ്യുന്നതെല്ലാം ശരിയെന്ന് വരുത്തി തീര്‍ക്കാനുള്ള ന്യായീകരണവാദിക ളുടെ ശ്രമം സാമൂഹികതിന്മയാണ്. സത്യം തുറന്നുപറയലാണ് ഏറ്റവും വലിയ വിപ്ലവം. അതിന് അനന്യസാധാരണ മായ മനക്കരുത്ത് വേണം. സത്യമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി “സത്യഗ്രഹ”ത്തെ ഒരു സമരമാര്‍ഗമായി അവതരിപ്പിച്ചത്. സത്യഗ്രഹമെന്നാല്‍ സത്യം ജനത്തെ ഗ്രഹിപ്പിക്കല്‍. സത്യം […]

Share News
Read More

ആര്‍ക്കും നല്ല പ്രസംഗകരാകാം

Share News

തെരഞ്ഞെടുപ്പുകാലം പ്രസംഗകരുടെ കാലമാണ്. കോവിഡ് കാലമായതിനാല്‍ പ്രസംഗാവസരം വളരെ കുറവാണ്. എന്നാലും സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രസംഗിക്കേണ്ട സന്ദര്‍ഭങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. ജയിച്ചുകഴിഞ്ഞാല്‍ പ്രസംഗം പറയേണ്ട നിരവധി അവസരങ്ങള്‍ വരും. പലരും രണ്ടുവാക്ക് മൈക്കിനു മുന്നില്‍നിന്നു പറയാനാവാതെ വിയര്‍ക്കുന്നത് കണ്ടിട്ടുണ്ട്. ചെറിയ അവസരങ്ങളൊക്കെ പ്രയോജനപ്പെടുത്തി, നല്ല പ്രസംഗകരായി മാറിയാലേ നേതൃത്വരംഗങ്ങളില്‍ ശോഭിക്കാന്‍ കഴിയൂ. നാക്കുള്ള ആരിലും ഒരു പ്രസംഗകനുണ്ട്. അവസരങ്ങളെ പ്രയോജനപ്പെടുത്തി ചില സാധനാപാഠങ്ങള്‍ അനുഷ്ഠിച്ചാല്‍ നിങ്ങള്‍ക്കും നല്ല പ്രസംഗകരാകാം. സംസാരിക്കുന്ന മനുഷ്യന്‍റെ സംഭാഷണം പൊലിമയാര്‍ന്നപ്പോഴാണ് പ്രസംഗം ജനിച്ചത്. […]

Share News
Read More

നിയമം കയ്യിലെടുക്കുമ്പോള്‍

Share News

യുട്യൂബ് ചാനലി അപകീര്‍ത്തീകരമായ വീഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി. നായരെ ‘കൈകാര്യം’ ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്ക എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് തിരുവനന്തപുരം അഡീഷണ സെഷന്‍സ് കോടതി നടത്തിയ രൂക്ഷ വിമര്‍ശനം ഇപ്രകാരമായിരുന്നു; ‘നിയമം കയ്യിലെടു ക്കുന്നത് നോക്കി നി ക്കാനാവില്ല. കയ്യൂക്കും മുഷ്ടിബലവുമുണ്ടെങ്കി എതിരാളിയെ കീഴ്പ്പെടുത്തിക്കള യാമെന്ന സന്ദേശം തെറ്റാണ്. നിയമവും സമാധാനവും ഉറപ്പുവരുത്തേണ്ടത് കോടതിയുടെ ഉത്തരവാദിത്വ മാണ്. സാധാരണക്കാരനെ നിയമം കയ്യിലെടുക്കാന്‍ […]

Share News
Read More

“ജീവിച്ചിരുന്നപ്പോള്‍ സംരക്ഷിച്ചില്ല, ആക്രമിക്കപ്പെട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ല, മരിച്ച പ്പോള്‍ അന്ത്യകര്‍മങ്ങള്‍ക്കുപോലും അവസരം നല്‍കിയില്ല”.

Share News

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞു; “സ്ത്രീക്ക് ഏത് അര്‍ധരാത്രിയിലും വഴിനടക്കാന്‍ കഴിയുന്ന ഇന്ത്യയാണ് എന്‍റെ സ്വപ്നം”. സ്വാതന്ത്ര്യം ലഭിക്കും മുമ്പേ ഗാന്ധി പറഞ്ഞ ആ സ്വപ്നം സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷമായിട്ടും യാഥാര്‍ത്ഥ്യമാകുന്നില്ല. രാത്രി പോയിട്ട്, പട്ടാപ്പകല്‍പോലും സ്ത്രീകള്‍ ഇന്ന് ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണ്. ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ അമ്മയോടൊപ്പം സമീപത്തെ വയലില്‍ പുല്ല് ചെത്താന്‍ പോയ ദളിത് പെണ്‍കുട്ടിയാണ് നാലംഗ സംഘത്തിന്‍റെ അതിക്രൂര പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 കാരി നല്‍കിയ […]

Share News
Read More

മക്കള്‍ താത്പര്യമുള്ള വിഷയങ്ങള്‍ പഠിക്കട്ടെ

Share News

കേരളത്തിലെ രക്ഷിതാക്കള്‍ പൊങ്ങച്ചത്തിനുവേണ്ടി കുട്ടികളുടെ അഭിരുചിയും താത്പര്യങ്ങളും ബലി കഴിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ട് അധികം അിവസങ്ങളായിട്ടില്ല. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രൊഫഷണല്‍ കോഴ്സിനുചേരാന്‍ കുട്ടികള്‍ ഭ്രാന്ത് പിടിച്ചോടുന്ന പ്രവണത മറ്റൊരിടത്തുമില്ല. പ്രൊഫഷണല്‍ കോഴ്സ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ ഇത്രയും വര്‍ദ്ധിക്കാനുള്ള കാരണം ഇതാണെന്ന് കൂടി കോടതി പറഞ്ഞുവച്ചു. രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ താത്പര്യമില്ലാത്ത കോഴ്സുകള്‍ അടിച്ചേല്പിക്കരുത്. കുട്ടികള്‍ക്ക് ലക്ഷ്യബോധവും സ്വപ്നങ്ങളുമുണ്ട്. രക്ഷിതാക്കള്‍ അവരുടെ വഴിക്ക് കുട്ടികളെ നയിക്കുമ്പോള്‍ ആത്മസംഘര്‍ഷങ്ങളിലകപ്പെടുകയാണ് കുട്ടികള്‍. അത് ദിശമാറിപ്പോകാന്‍ […]

Share News
Read More

കുടുംബം തകര്‍ക്കുന്ന സൗഹൃദക്കെണികള്‍

Share News

അന്‍പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്തുവന്ന യുവാവിനെ കോട്ടയത്തു നിന്നും അറസ്റ്റുചെയ്ത വിവരം കഴിഞ്ഞ ദിവസത്തെ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. പീഡനത്തിനിരയായ ഒരു വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലാകുന്നത്. പ്രതി സ്ത്രീകളെ പ്രണയക്കെണിയില്‍ അകപ്പെടുത്തി ചൂഷണവിധേയമാക്കുന്ന രീതി അമ്പരപ്പുളവാക്കുന്നു. താത്പര്യം തോന്നുന്ന സ്ത്രീകളെ പരിചയപ്പെട്ട് ഫോണ്‍നമ്പര്‍ വാങ്ങി കുടുംബപ്രശ്നങ്ങള്‍ മനസ്സിലാക്കും. പിന്നീട് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് മറ്റു സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി അവരുടെ ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്യും. ഈ ചാറ്റുകളുടെ […]

Share News
Read More

അധ്യാപകര്‍ രാജശില്പികള്‍

Share News

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കവാടത്തില്‍ എഴുതിയിട്ടുള്ള ശ്രദ്ധേയമായ വാചകമുണ്ട്.; “ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ ഒരു രോഗി മരിച്ചേക്കാം. ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരു അധ്യാപകന് പിഴവ് വന്നാല്‍ ഒരു തലമുറയാണ് നശിക്കുക”. അതിശ്രേഷ്ഠവും പാവനവുമായ നിയോഗമാണ് അധ്യാപനം. ഗുരു അഥവാ ആചാര്യന്‍ ചരിക്കേണ്ട പാത കാണിച്ചു തരുന്നവന്‍ എന്നതാണ് നമ്മുടെ പരമ്പരാഗതമായ കാഴ്ചപ്പാട്. ചിന്തോദ്ദീപകമായ പ്രവര്‍ത്തികളുടെയും ഉദാത്തമായ മാതൃകയുടെയും ബോധപൂര്‍വമായ പരിശ്രമങ്ങളുടെയും ശ്രദ്ധേയമായ പരിഗണനയുടെയും താളാത്മകമായ […]

Share News
Read More

മാര്‍ക്ക് കുറഞ്ഞവരെ മണ്ടനെന്ന് വിളിക്കരുത്

Share News

കുട്ടികളുടെ കഴിവിനെ നമ്മുടെ നാട്ടില്‍ വിലയിരുത്തുന്നത് അവന് കിട്ടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ്. മറ്റു പല കഴിവുകളുണ്ടായാലും മാര്‍ക്ക് കുറഞ്ഞവനെ മണ്ടനെന്ന് വിളിച്ച് പരിഹസിക്കും. ‘സ്ഫടികം’ സിനിമയിലെ ചാക്കോ മാഷിനെയും ‘ആടുതോമ’യെയും നമുക്ക് മറക്കാനാകില്ല. “ലോകത്തിന്‍റെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്ന്” വിശ്വസിച്ച ചാക്കോമാഷ് മകനായ തോമസിനെ കണക്കില്‍ ഒന്നാമനാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊടുവില്‍ മകന്‍ തെമ്മാടിയായി മാറുന്നു. പക്ഷെ, അവന്‍ നടത്തുന്ന അസാധാരണമായ കണ്ടുപിടുത്തങ്ങളെ മനസ്സിലാക്കാനും അവന്‍റെ ബുദ്ധിയെ തിരിച്ചറിയാനും ചാക്കോമാഷിന് കഴിഞ്ഞില്ല. ഒരു ശാസ്ത്രജ്ഞനോ മറ്റോ ആകേണ്ടിയിരുന്ന ആ കുട്ടി […]

Share News
Read More

കോവിഡ് കാലത്ത് മദ്യശാലകൾ തുറക്കുന്നത് ആത്മഹത്യാപരം – അഡ്വ.ചാർളി പോൾ

Share News

കോ വിഡ് കാലത്ത് മദ്യശാലകൾ തുറക്കുന്നത് ആത്മഹത്യാപരം – അഡ്വ.ചാർളി പോൾ സംസ്ഥാന ജനറൽ സെക്രട്ടറി – കേരള മദ്യ വിരുദ്ധ ഏകോപന സമിതി -8075789768- Sep 12 ശനി രാവിലെ 10.30 ന് കാലടി എക്സൈസ് റെയിഞ്ച് ഓഫീസിന് മുന്നിൽ നില്പ് സമരം -9847034600

Share News
Read More

കല്യാണറാഗിംഗ് അതിരുകടക്കുമ്പോള്‍

Share News

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരങ്ങേറിയിരുന്ന റാഗിംഗ് ഇന്ന് വിവാഹവേദികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്തു നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും വരന്‍റെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കാന്താരി മുളക് കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് അവരെ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് ആശുപത്രിയിലെത്തി മൊഴി എടുത്തെങ്കിലും വരനും വധുവിനും പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. വിവാഹത്തോടനുബന്ധിച്ച് വധൂവരന്മാരെ കളിയാക്കുന്നതിനുവേണ്ടി സുഹൃത്തുക്കള്‍ നടത്തിയിരുന്ന […]

Share News
Read More