സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Share News

ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലപ്പുഴയില്‍ മരിച്ച വീട്ടമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മാരാരിക്കുളം കാനാശ്ശേരില്‍ ത്രേസ്യാമ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 62 വയസ്സായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ വെച്ച്‌ ഇന്നലെയാണ് ത്രേസാമ്മ മരിച്ചത്. വൃക്കരോ​ഗത്തിന് ചികില്‍സയിലായിരുന്നു ഇവര്‍. മരണശേഷം നടത്തിയ സ്രവ പരിസോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മരണശേഷം സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ത്രേസ്യാമ്മ. നേരത്തെ കാസര്‍കോട് സ്വദേശി ശശിധരയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശശിധര ഞായറാഴ്ചയാണ് മരിച്ചത്

Share News
Read More