എപ്പോഴും മുന്നില്‍ നിന്ന് അരങ്ങൊരുക്കിയിട്ട് പിന്നിലേക്ക് മാറിനില്‍ക്കുന്ന ആന്റണിച്ചേട്ടന്‍ ഒത്തിരിപ്പേര്‍ക്ക് ആശ്രയവും ആശ്വാസവുമേകുന്നുണ്ട്
എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ – അക്കിത്തം ഉച്ചനേരത്ത് ഊണുകഴിക്കാന്‍ തനിച്ചിരിക്കുന്ന ശീലം എനിക്കു പുത്തനാണ്. അപ്പോഴാണ് ഊട്ടുമുറിയുടെ ചുവരില്‍ സ്ഥാപിച്ചിട്ടുള്ള തിരുവത്താഴചിത്രം വീണ്ടും വീണ്ടും ശ്രദ്ധിക്കാനിടവരുന്നത്; വര്‍ഷങ്ങളായി അതവിടെത്തന്നെ ഉണ്ടെങ്കിലും. തിരുവത്താഴത്തിന്റെ ഒരു സാധാരണ ചിത്രമല്ലിത്. ഞാന്‍ മറ്റെങ്ങും കാണാത്തതാണ് ഈ ചിത്രം. വീട്ടിലെത്തുന്ന പലരും അക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. വിലകൊടുത്തു വാങ്ങിയതല്ല, സമ്മാനമായി കിട്ടിയതാണീ ചിത്രം. വിപണിയില്‍നിന്നു വാങ്ങിത്തന്നതല്ല, മറിച്ച് സ്വയം വരച്ചുതന്നതാണ് ദാതാവ്. പുതിയ വീട്ടില്‍ താമസമാക്കി ഏറെ ദിനങ്ങള്‍ കഴിയുംമുമ്പേ, ഒരു ഞായറാഴ്ച […]
Read More