സ്വർണ്ണക്കടത്ത്: എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. നിലവിൽ ഇഡി കേസിൽ കാക്കനാട്ടെ ജില്ലാ ജയിലിൽ കഴിയുകയാണ് ശിവശങ്കർ. ഇവിടെ എത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അപേക്ഷ കസ്റ്റംസ് കോടതിയിൽ നൽകും. തിങ്കളാഴ്ചയാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് എറണാകുളം സെഷൻസ് കോടതി അനുമതി നൽകിയത്. അതേസമയം, വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിത്തിനെയും […]
Read More