അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
അയ്യപ്പന്‍കോവില്‍ പഴയ ക്ഷേത്രം : അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കി ജലവൈദ്യുതിപദ്ധതി യാഥാര്‍ത്ഥ്യമായതോടെ, കരിങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം തൊപ്പിപ്പാള എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ഇതിന്റെ പൂര്‍വ്വരൂപം എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളൊന്നും ബാക്കിയാക്കാതെയാണ് ക്ഷേത്രം പൊളിച്ചുനീക്കപ്പെട്ടത്. എങ്കിലും പഴയ ക്ഷേത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും ചിത്രം കണ്ടെത്താന്‍ വര്‍ഷങ്ങളായി ശ്രമം നടത്തിവരികയായിരുന്നു. അയ്യപ്പന്‍കോവില്‍ ക്ഷേത്രം:പെരിയാര്‍ തീരത്തുള്ള അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തിന്റെ വരച്ചെടുത്ത ചിത്രമാണ് ഇതോടൊപ്പമുള്ളത്. മേഖലയിലെ പ്രായമാവരോട് ചോദിച്ച് മനസ്സിലാക്കി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ […]
Read More