സിപിഐ എം സംസ്ഥാന സമ്മേളനത്തിലെ പ്രായംകുറഞ്ഞ പ്രതിനിധിയായി എറണാകുളം ജില്ലയിൽനിന്നുള്ള ഇരുപതുകാരി ബി അനുജ.
മഹാരാജാസ് കോളേജിലെ മൂന്നാംവർഷ ഡിഗ്രി പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയാണ്. മുതിർന്ന നേതാക്കൾക്കൊപ്പം സമ്മേളനത്തിൽ പങ്കെടുക്കാനായതിന്റെ ആവേശത്തിലാണെന്ന് അനുജ . ആറാംവയസ്സിൽ ബാലസംഘം അംഗമായാണ് സംഘടനാപ്രവർത്തനം തുടങ്ങിയത്. ബാലസംഘം എറണാകുളം ജില്ലാ പ്രസിഡണ്ടാണ്. എസ്‌എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗവും ഏരിയ ജോയിന്റ് സെക്രട്ടറിയുമാണ്. സിപിഐ എം എളമക്കര പെരുമ്പോട്ട ബ്രാഞ്ച് അംഗം.മഹാരാജാസ് കോളേജിലെ സമരങ്ങളുടെ നായിക. എസ്‌എഫ്‌ഐ–-ഡിവൈഎഫ്‌ഐ സമരമുഖത്തെ സജീവസാന്നിധ്യം. CPIM Ernakulam DC
Read More