ഞാലിപൂവന്റെ മധുരം സുഹൃത്തുക്കൾക്ക് പങ്കുവെച്ചതിൻ്റെ ആഹ്ലാദത്തിലാണ് ഷേർളി.
കൊറോണക്കാലത്തും കാര്യങ്ങൾ ഉഷാറാണ്ഗ്രാമജീവിതത്തിന്റെ തുടിപ്പുകളറിഞ്ഞ് വളർന്നതിനാലാവാം അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ കണ്ടെത്താനും അതിനനുസരിച്ച് ജീവിതക്രമങ്ങൾ രൂപപെടുത്താനും കൊറോണക്കാലത്തു എനിക്കു സാധിക്കുന്നത്. പകർച്ചവ്യാധിക്കാലം ആലസ്യമായി മാറിപോകാതിരിക്കാൻ പല കാര്യങ്ങൾ ചെയ്യുന്ന കൂട്ടത്തിലാണ് മണ്ണിൽ അല്പം മധുരം വിളയിച്ചാലോ എന്ന ഒരാലോചന ഭാര്യ ഷേർളിയുമായി പങ്കുവച്ചത്. കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടം മുതൽ വിദ്യാധനം ട്രസ്റ്റിൻ്റെ അനുദിന പ്രവർത്തനങ്ങൾക്കു മുടക്കം വരുത്താതെ ജീവിത രീതികൾ ചിട്ടപ്പെടുത്തുന്നതിലും എന്റെ ഓഫീസിലുൾപ്പെടെ പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യതയോടെ നടപ്പാക്കുന്നതിലും മകൾ രേഖയോടൊപ്പം ഞാൻ ശ്രദ്ധ […]
Read More