ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനം
ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്ത് പ്രദേശിക സമയം ചൊവ്വാഴ്ച ആറോടെയായിരുന്നു സ്ഫോടനമുണ്ടായത്. പത്തിലേറെ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2005-ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടായി തൊട്ടടുത്ത നിമിഷം ആകാശത്ത് ഭീമൻ അഗ്നിഗോളം രൂപപ്പെട്ടു. നഗരത്തിന് ചുറ്റുമുള്ള കെട്ടിടങ്ങളും ഓഫീസുകളും തകര്‍ന്നതായാണ് വിവരം. മുൻ പ്രധാനമന്ത്രി സാദ് ഹരിരിയുടെ ഹെഡ്ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ളവയ്ക്ക് കേടുപാടുണ്ടായതായാണ് റിപ്പോർട്ട്. […]
Read More