ഇത് കോടിയേരിക്ക്‌ കാലം കരുതി വച്ച കാവ്യ നീതിയോ?

Share News

കേരളം ഭരിക്കുന്ന സർക്കാരും, സർക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയും ഒരുപോലെ പ്രതികൂട്ടിൽ നിൽക്കുന്നഅവസ്ഥയ്ക്ക് രാഷ്ട്രീയ കേരളം ആദ്യമായി സാക്ഷ്യം വഹിക്കുകയാണ്. മുഖ്യ മന്ത്രിയുടെ വിശ്വസ്തനും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇന്ന് കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ്കോടിയേരിയും ബാംഗ്ലൂരിൽ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ. പാർട്ടിയിലെ അംഗമല്ലാത്ത ബിനീഷിന്റെ അറസ്റ്റിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ഒരു പ്രശ്നവുമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും പോളിറ്റ് […]

Share News
Read More

കോ​ടി​യേ​രി ബാലകൃഷ്ണൻ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യേ​ണ്ട: സി​പി​എം

Share News

ന്യൂ​ഡ​ല്‍​ഹി: മയക്കുമരുന്ന് കേസിൽ മകൻ ബിനീഷ് അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യേ​ണ്ടെ​ന്ന് സി​പി​എം. ബി​നീ​ഷി​ന്‍റെ പേ​രി​ലു​ള്ള കേ​സ് വ്യ​ക്തി​പ​ര​മാ​യി നേ​രി​ട​ണ​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ചു. മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കേ​ണ്ട​ത് ബി​നീ​ഷാ​ണ്. കേ​സി​ന്‍റെ പേ​രി​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യു​ന്ന​ത് എ​തി​രാ​ളി​ക​ളെ സ​ഹാ​യി​ക്കും സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കോ​ടി​യേ​രി​ക്കെ​തി​രാ​യ പ്ര​ചാ​ര​വേ​ല ചെ​റു​ക്കു​മെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും സി​പി​എം വി​ല​യി​രു​ത്തി. ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ […]

Share News
Read More

മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും നെഞ്ചിടിപ്പ് കേരളത്തിലെ ജനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നു: ചെന്നിത്തല

Share News

തി​രു​വ​ന​ന്ത​പു​രം:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബി​നീ​ഷ് കോ​ടി​യേ​രി മയക്ക് മരുന്ന് കേസിൽ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ സ​ര്‍​ക്കാ​രി​നും സി​പി​എ​മ്മി​നും എ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മുന്‍പ് കേരളത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ അറസ്‌റ്റിലായി. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായി. സംസ്ഥാനത്തില്‍ ഭരണാധികാരം ഉപയോഗിച്ച്‌ തീവെട്ടി കൊള‌ളകളാണ് നടക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അധോലോക പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മ​ക​ന്‍ അ​റ​സ്റ്റി​ലാ​യ​തി​ന്‍റെ പേ​രി​ല്‍ കോ​ടി​യേ​രി […]

Share News
Read More

ബിനീഷ് കോടിയേരി അറസ്റ്റിൽ

Share News

ബംഗളൂരു: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബംഗളൂരു മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തുവരികയായിരുന്നു. അ​റ​സ്റ്റി​നു പി​ന്നാ​ലെ ബി​നീ​ഷി​നെ ബം​ഗ​ളൂ​രു കോ​ട​തി​യി​ലെ​ത്തി​ച്ചു. കോ​ട​തി​ക്ക് പു​റ​ത്ത് ബി​നീ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​നോ​യി കോ​ടി​യേ​രി​യും അ​ഭി​ഭാ​ഷ​ക​നും എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റു സം​ബ​ന്ധി​ച്ച്‌ പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. കേ​സി​ല്‍ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി) അ​റ​സ്റ്റ് ചെ​യ്ത കൊ​ച്ചി […]

Share News
Read More

മയക്കു മരുന്നു കേസ്‌: ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു

Share News

ബംഗളുരു : ബംഗളുരു മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു . ബംഗളുരുവിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍.കേസിലെ മുഖ്യപ്രതിയായ അനൂപ് മുഹമ്മദിന് 30 ലക്ഷം രൂപ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത് . ഇന്ന് രാവിലെ 10 മണിയോടെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ ഒക്ടോബര്‍ ആറിന് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.

Share News
Read More

സ്വർണക്കടത്ത്: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും

Share News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ബിനിഷ് കോടിയേരിയെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ ബുധനാഴ്ച ഹാജരാകാന്‍ അന്വേഷണസംഘം നോട്ടീസ് നല്‍കി. സ്വര്‍ണക്കടത്തിന് പിന്നാലെ ഹവാല,ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യുക. രാവിലെ പതിനൊന്നുമണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. 2015ല്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടുകമ്പനികളെ കുറിച്ചായിരിക്കും അന്വേഷണം സംഘം ചോദ്യം ചെയ്യുക.സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കേസിലെ പ്രധാനപ്രതികളിലൊരാളായ കെടി റമീസിന് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ […]

Share News
Read More