ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബഹിഷ്കരിച്ച് സിപിഐ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ശ്രീ നാരായണഗുരുവിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബഹിഷ്കരിച്ച് സിപിഐ. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. നെടുമങ്ങാട് എംഎല്‍എ സി ദിവാകരനെപരിപാടിക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. സര്‍ക്കാര്‍ ചടങ്ങുകളില്‍ നിന്ന് സ്ഥിരമായി ഒഴിവാക്കുന്നു എന്ന് സിപിഐ പരാതി അറിയിച്ചു. പരിപാടിയില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്നും സിപിഐ ആരോപിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആര്‍ അനിലാണ് പ്രതിഷേധം അറിയിച്ചത്. എന്തുകൊണ്ടാണ് ക്ഷണിക്കാത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അനില്‍ ആവശ്യപ്പെട്ടു. ‘നമുക്ക് ജാതിയില്ല’ […]
Read More