ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കണ്ണൂര്‍: ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഒന്നരവയസുള്ള കുഞ്ഞാണ് മരിച്ചത്.കണ്ണൂര്‍ ഇരിട്ടിയിലെ മീത്തലെ പുന്നാട് യുപി സ്കൂളിന് സമീപത്തെ ജിതേഷ്-ജിന്‍സി ദമ്ബതികളുടെ മകന് യശ്വന്ത് ആണ് മരിച്ചത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണുകിടക്കുന്നത് വീട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More