കെ.എസ്.ആർ.ടി.സിയുടെ ‘ബസ് ഓൺ ഡിമാൻറ്’ പദ്ധതിക്ക് തുടക്കമായി
യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സി ആവിഷ്‌കരിച്ച ‘ബസ് ഓൺ ഡിമാൻറ്’ (BOND) പദ്ധതി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലുള്ള സെക്രട്ടേറിയറ്റ്, പബ്‌ളിക് ഓഫീസ്, ജലഭവൻ, പി.എസ്.സി ഓഫീസ്, എസ്.എ.ടി, ആർ.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ജീവനക്കാരേയും ഉദ്യോഗസ്ഥരെയും ഉദ്ദേശിച്ചാണ് ഇത്തരം സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്. നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിപ്പോകളിൽ നിന്ന് രണ്ടുവീതം സർവീസുകളാകും ബുധനാഴ്ച മുതൽ ആരംഭിക്കുക. ഇത്തരം സർവീസുകളിൽ യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പാക്കും. […]
Read More