സി.എഫ്. തോമസ് എംഎല്‍എ കേരളത്തിലെല്ലായിടത്തും എല്ലാവര്‍ക്കും സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

Share News

കൊച്ചി: സി.എഫ്. തോമസ് എംഎല്‍എ ചങ്ങനാശേരിയിലും കേരളത്തിലെല്ലായിടത്തും എല്ലാവര്‍ക്കും സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നാല്പതു വര്‍ഷത്തോളം ചങ്ങനാശേരി നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്ത അദ്ദേഹം താനുള്‍പ്പെട്ടിരുന്ന രാഷ്ട്രീയ പാര്‍ട്ടിയിലും സര്‍ക്കാര്‍ തലങ്ങളിലും ഏവരാലും ആദരിക്കപ്പെട്ടിരുന്ന വ്യക്തിയാണെന്നു മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ ഏവര്‍ക്കും സേവനംചെയ്ത ജനനേതാവായിരുന്നു അദ്ദേഹം. എസ്ബി കോളജിലെ പൂര്‍വവിദ്യാര്‍ഥിയും എസ്ബി ഹൈസ്‌കൂളിലെ പ്രശസ്തനായ അധ്യാപകനുമായിരുന്ന […]

Share News
Read More

സി.എഫ്.തോമസിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Share News

മുതിർന്ന കേരള കോൺഗ്രസ് നേതാവും ചങ്ങനാശേരി എംഎൽഎയുമായ സി.എഫ്.തോമസിന് ആദരാഞ്ജലികൾ. പെരുമാറ്റത്തിലെ സൗമ്യത അടയാളമാക്കിയ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒൻപതു തവണയാണ് ചങ്ങനാശ്ശേരിക്കാർ നിയമസഭയിലെത്തിച്ചത്. ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പിയെന്ന വിശേഷണത്തിനും അദ്ദേഹം അര്‍ഹനാണ് . കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം. ഉമ്മൻ ചാണ്ടി ചങ്ങനാശ്ശേരി എം.എൽ.എയും മുൻ മന്ത്രിയുമായിരുന്ന സി.എഫ്. തോമസിന്റെ വേർപാട് ഏറെ വേദനിപ്പിക്കുന്നു.സംശുദ്ധവ്യക്തിത്വത്തിന്റെ പ്രതീകമായിരുന്നു സി.എഫ്.തോമസ്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി […]

Share News
Read More

സി.എഫ് -രാഷ്ട്രീയ പ്രവർത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലർത്തി. -മുഖ്യമന്ത്രി

Share News

കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവ് സി.എഫ് തോമസിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാൻ തയാറായിരുന്നു. പൊതുപ്രവർത്തനത്തിൽ ധാർമിക മൂല്യങ്ങൾക്ക് അദ്ദേഹം വലിയ കൽപ്പിച്ചു. കുറച്ചു കാലമായി രോഗബാധിതനായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങളെ അവഗണിച്ച് പൊതുപ്രവർത്തനം തുടരുകയായിരുന്നു. പതിറ്റാണ്ടുകളായി സി.എഫുമായി അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലർത്തി. നിര്യാണം മൂലം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കുമുള്ള […]

Share News
Read More

ശ്രി. CF തോമസ് MLA വിടവാങ്ങി. ആദരാജ്ഞലികൾ🌷🌷🌷

Share News

തി​രു​വ​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​മു​തി​ർ​ന്ന നേ​താ​വും ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​യു​മാ​യ സി.​എ​ഫ്. തോ​മ​സ്(81)​അ​ന്ത​രി​ച്ചു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി അ​ർ​ബു​ദ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ളാ കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളു​മാ​യി​രു​ന്നു സി.​എ​ഫ് തോ​മ​സ്. അ​ധ്യാ​പ​ന ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് അ​ദ്ദേ​ഹം എ​ത്തി​യ​ത്. കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം. 1980 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ഒ​മ്പ​തു ത​വ​ണ ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2001-2006ൽ ​യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി​യു​മാ​യി​ട്ടു​ണ്ട്. […]

Share News
Read More