കരുണയുടെ കയ്യൊപ്പ്
ഡോ .സി വി അനന്ദബോസ് എന്‍റെ മൂത്ത സഹോദരന്‍ സുന്ദര്‍ബോസ് ലോകത്തോട് വിടപറഞ്ഞു. സമര്‍ഥനായ എഞ്ചിനീയര്‍, ഉജ്വല വാഗ്മി, നര്‍മ്മ കേസരി, തുടങ്ങിയ പല വിശേഷണങ്ങളും അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുണ്ട്. ഈ വിശേഷണങ്ങളെല്ലാം വെടിഞ്ഞ് അന്ത്യയാത്രക്കായി അദ്ദേഹം തിരഞ്ഞെടുത്തത് വീടോ ആശുപത്രിയോ ആയിരുന്നില്ല. ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള ഒരു ഇടത്താവളം. അദ്ദേഹത്തിന്‍റെ ഭാര്യ ഗീതാ ബോസ് പറയും പോലെ. സ്വര്‍ഗത്തിലേക്കുള്ള പടിവാതിലായ എറണാകുളത്തെ സിഗ്നേച്ചര്‍ ഏജ്ഡ് കെയര്‍. അതിന് പിന്നില്‍ ഒരു കഥയുണ്ട്.റോയിട്ടര്‍ എന്ന് നാം കേട്ടിട്ടുണ്ട് […]
Read More