സുദീർഘമായ എന്റെ വൈദ്യ പരിപാലനജീവിതത്തിൽ ഊർജസ്വലതയോടെ മുന്നോട്ടുപോകാൻ എനിക്ക് കിട്ടിയ ഉത്തേജകമരുന്ന് എന്റെ പ്രിയപ്പെട്ട രോഗികളുടെ സ്നേഹവും സന്തോഷവുമാണ്.
പ്രിയ സുഹൃത്തേ, പി പി ഇ കിറ്റ് ധരിച്ചു തീവ്രപരിചരണവിഭാഗത്തിൽ പരിശോധനക്കെത്തിയത് ആരെന്നല്ലേ ? അത്ഭുതപ്പെടേണ്ട, നിങ്ങളുടെ എളിയ സുഹൃത്തായ ഞാൻ തന്നെ. കണ്ടാൽ മനസ്സിലാവില്ല. അത്രമാത്രം ആവരണങ്ങൾ കൊണ്ടാണ് ഞാൻ ചുറ്റപ്പെട്ടിരിക്കുന്നത്. ലക്‌ഷ്യം ഒന്നുതന്നെ, ഒരു തരത്തിലും കൊറോണ വൈറസ് ഉള്ളിൽ കയറിപ്പറ്റരുത്. ലൂർദ് ആശുപത്രിയിലെ ഐസിയുവിൽ ഞാൻ ഈ വേഷഭൂഷാദികൾ അണിഞ്ഞത് കോവിഡ് ബാധിച്ച ഒരു രോഗിയെ പരിശോധിക്കുവാനാണ്. ദിവസേന ചെയ്യുന്ന ഞങ്ങളുടെ ഈ വേഷം ഇടലും അഴിക്കലും അങ്ങേയറ്റം വിഷമം പിടിച്ച ഒന്നാണെന്ന് […]
Read More