ഭൂരഹിത ഭവനരഹിതർക്കായി പതിനാല് ജില്ലകളിലും കെയർ ഹോം ഫ്‌ളാറ്റ് സമുച്ചയം.
സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടമായി ഭൂരഹിത ഭവനരഹിതർക്കായി സഹകരണ വകുപ്പ് 14 ജില്ലകളിലും ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചു നൽകും.ഓരോ സമുച്ചയത്തിലും 30 മുതൽ 40 വരെ കുടുംബങ്ങൾക്ക് താമസിക്കാവുന്ന രീതിയിൽ അഞ്ഞൂറോളം സ്‌ക്വയർഫീറ്റ് വീസ്തീർണ്ണമുള്ള ഫ്ലാറ്റുകളാകും ഉണ്ടാവുക എന്ന് […]
Read More