ആൾവാസമില്ലാത്ത ദ്വീപിലെ മണലിലെഴുതിയ ‘എസ്.ഒ.എസ്’ രക്ഷിച്ചത് മൂന്ന് യുവാക്കളെ
ഹോങ്കോങ്: നീണ്ടുകിടക്കുന്ന മണൽപ്പരപ്പിൽ എസ്.ഒ.എസ് (ഞങ്ങളെ രക്ഷിക്കൂ) എന്ന് വലുപ്പത്തിൽ എഴുതിവെക്കുേമ്പാൾ വലിയ പ്രതീക്ഷയൊന്നും ആ മൂന്നു പേർക്കും ഉണ്ടായിരുന്നില്ല. പസഫിക് മഹാസമുദ്രത്തിൽ ആരും അറിയാതെ കിടക്കുന്ന ദ്വീപിൽ ഭക്ഷണവും വെള്ളവുമില്ലാതെ മരിച്ചുവീഴുമെന്ന ചിന്തയിലായിരുന്നു അവർ. എന്നാൽ, ഒറ്റപ്പെടലിെൻറ നീണ്ട മണിക്കൂറുകൾക്കൊടുവിൽ പ്രതീക്ഷയുടെ കിരണങ്ങളുമായി ഹെലികോപ്ടറുകൾ എത്തി. ആദ്യം ഭക്ഷണവും വെള്ളവും ലഭിച്ചു. ഒപ്പം, ഒരു റേഡിയോയും. അധികം വൈകാതെ രക്ഷാബോട്ടുമെത്തി. മൂന്നു ദിവസത്തിലധികം നീണ്ട ഒറ്റപ്പെടലിനൊടുവിൽ വീട്ടുകാർക്ക് അടുത്തെത്താനുമായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പസഫിക് സമുദ്രത്തിലെ പടിഞ്ഞാറൻ […]
Read More