കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഉപവാസം തുടങ്ങി

Share News

വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുക, 2016 മുതലുള്ള അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ ഉപവാസം ആരംഭിച്ചു. എറണാകുളം അങ്കമാലി അതിരൂപത മെട്രോപ്പൊലിത്തൻ വികാരി മാർ ആൻറണി കരിയിൽ ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസി മാനേജർ ഫാ. മൈക്കിൾ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. ഫാ. ഡോ. പോൾ ചിറ്റിലപ്പിള്ളി, വി എക്സ് ആൻറണി ഫാ. സെബാസ്റ്റ്യൻ കൂട്ടുങ്കൽ, പോൾ ജെയിംസ് എന്നിവർ പ്രസംഗിച്ചു.

Share News
Read More