കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍

Share News

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ഐ​ടി മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്രവേശിച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി അമിത്ഷായുമായി സമ്പർക്കത്തിൽ വന്നതിനെ തുടര്‍ന്ന് മ​ന്ത്രി സ്വയം ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് പോ​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ലും മു​ന്‍ ക​രു​ത​ല്‍ എ​ന്ന നി​ല​യ്ക്കാ​ണ് മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​മി​ത് ഷാ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​നൊ​ന്നു​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Share News
Read More