കേരളത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു.

Share News

ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റവന്യു ഓഫീസുകളിലൊന്നാണ് വില്ലേജ് ഓഫീസുകള്‍. ദിനംപ്രതി ഒട്ടേറെപ്പേരാണ് നിരവധിയായ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നത്. അതുകൊണ്ടുതന്നെയാണ് വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ടാക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. മെച്ചപ്പെട്ട കെട്ടിടം, പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി, ഇവയെല്ലാം ചേര്‍ന്ന നിരവധി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഇതിനകം നമ്മുടെ സംസ്ഥാനത്ത് സജ്ജമായിക്കഴിഞ്ഞു. നാളെ പുതുതായി അഞ്ചെണ്ണം കൂടെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അതിനു പുറമേ 159 ഓഫീസുകളുടെ നിർമ്മാണോദ്ഘാടനവും നടക്കുന്നതാണ്. ഇവ കൂടി പൂര്‍ത്തിയാകുന്നതോടെ, സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ […]

Share News
Read More

പിണറായിയിലെ വികസന രംഗത്ത് ശ്രദ്ധേയമായ ഒരു സംരംഭത്തിന് തുടക്കമാവുകയാണ്.

Share News

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ പ്രവർത്തനം ആരംഭിക്കുന്നു. സാംസ്കാരിക കൂട്ടായ്മകള്‍, യോഗങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന നിലയില്‍ നിര്‍മിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ചിലവ് 18.65 കോടി രൂപയാണ്. പദ്ധതിയാണിത്. 2396 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടത്തിലെ ഓഡിറ്റോറിയത്തില്‍ 900 പേര്‍ക്കും ഡൈനിങ് ഹാളില്‍ 450 പേര്‍ക്കുമുള്ള ഇരിപ്പിടം സജ്ജീകരിച്ചിട്ടുണ്ട്. പുഷ്ബാക്ക് സൗകര്യമുള്ള സീറ്റിനൊപ്പം ലൈവ് ടെലികാസ്റ്റിനുള്ള സൗകര്യങ്ങളും എല്‍ ഇ ഡി ഡിസ്പ്ലേയും 13 മീറ്റര്‍ വീതിയുള്ള സ്റ്റേജുമൊക്കെ […]

Share News
Read More

സന്നദ്ധ പ്രവർത്തകർ മുന്നോട്ടുവരണം

Share News

കോവിഡുമായി ബന്ധപ്പെട്ട ജോലികൾക്കായി പൊലീസിന് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ടെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷൻമാരും ഇതിനായി സ്വയം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇങ്ങനെ നിയോഗിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് അവരുടെ കഴിവും പരിചയസമ്പത്തും രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകും. സാമൂഹിക അകലം പാലിക്കൽ, മാസ്‌കിന്റെ ശരിയായ ഉപയോഗം, രോഗപരിശോധനയ്ക്ക് സ്വയം മുന്നോട്ടുവരേണ്ടതിന്റെ ആവശ്യകത എന്നിവ പ്രചരിപ്പിക്കുന്ന ക്യാമ്പയിൻ പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിക്കും.

Share News
Read More