നാണയം വിഴുങ്ങിയ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി:കണ്ടെടുത്തത് രണ്ട് നാണയങ്ങള്‍
കൊച്ചി: നാണയം വിഴുങ്ങി മരിച്ച ആലുവ കടുങ്ങല്ലൂര്‍ വളഞ്ഞമ്ബലം നന്ദിനി-രാജു ദമ്ബതികളുടെ മകന് പൃഥ്വിരാജിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. പൃഥ്വിരാജിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത് രണ്ട് നാണയങ്ങള്‍. 50 പൈസ, ഒരു രൂപ നാണയങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെടുത്തത്. നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ലെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്തും. മരണകാരണം വ്യക്തമാക്കാനാണ് ഇത്. വന്‍കുടലിന്റെ താഴ്ഭാഗത്തുനിന്നാണ് നാണയങ്ങള്‍ കണ്ടെടുത്തത്. മരണകാരണം പൂര്‍ണമായി വ്യക്തമാകാന്‍ രാസപരിശോധനാഫലം പുറത്തുവരണമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ രാസപരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് […]
Read More