സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല.

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല. തി​യേ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​തി​നോ​ടു ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ള്‍ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം. 15 മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കാ​ന്‍ കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ (ക​ഐ​സ്‌എ​ഫ്ഡി​സി) സി​നി​മാ​മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ വി​ല​യി​രു​ത്തി. നി​ല​വി​ലെ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഒ​രു​മാ​സം​കൂ​ടി​യെ​ങ്കി​ലും തി​യേ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കും. തു​റ​ന്നാ​ല്‍​ത്ത​ന്നെ സി​നി​മ കാ​ണാ​ന്‍ ആ​രും എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു.

Share News
Read More

അണ്‍ലോക്ക് 5: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി, ഒക്ടോബര്‍ 15 മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാം.

Share News

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ‘അണ്‍ലോക്ക് 5’ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാം. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാം. പാര്‍ക്കുകള്‍ തുറക്കാനും അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണിനുപുറത്തുള്ള തീയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഇതിനായുള്ള വിശദമായ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. ബിസിനസ് ടു ബിസിനസ് എക്‌സിബിഷന്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നടത്താം. എല്ലാ വിധ […]

Share News
Read More