ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ല: കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒഴിവാക്കി. സിവില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അദ്ദേഹത്തിന്റെ ചുമതലകള്‍ എല്ലാം ഒഴിവാക്കി. അതുകൊണ്ട്തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തതുകൊണ്ട് സര്‍ക്കാരിന് ഒരു പ്രശ്‌നവുമില്ലെന്ന് കാനം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റ അന്ന് മുതല്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്. […]
Read More