ഇന്ന് അഴീക്കോടൻ ദിനം.
സഖാവ് അഴീക്കോടൻ രാഘവൻ കേരളത്തിന്റെ രക്തനക്ഷത്രമാണ്. കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ ഏറ്റവും സമുന്നതനായ രാഷ്ട്രീയ നേതാവാണ് സഖാവ് അഴീക്കോടൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഈ നാടിനും ഇവിടത്തെ സാധാരണക്കാരായ മനുഷ്യർക്കും സഖാവ് അഴീക്കോടന്റെ രക്തസാക്ഷിത്വം ഒരുകാലത്തും മറക്കാനാവില്ല. അടിസ്‌ഥാന വർഗ്ഗത്തിനുവേണ്ടിയാണ് ആ ജീവിതം ഉഴിഞ്ഞുവെച്ചിരുന്നത്. 1919 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. കോൺഗ്രസ് പാർടിയിൽ നിന്ന് സോഷ്യലിസ്റ്റ് പാർടിയിലെത്തിയ അദ്ദേഹം 1940ൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തു.1946 ൽ പാർടിയുടെ കണ്ണൂർ ടൌൺ […]
Read More