‘കീം’:വിദ്യാര്ഥികള്ക്കെതിരേ കേസെടുത്ത സംഭവം പരിശോധിക്കും.
തിരുവനന്തപുരം:തലസ്ഥാനത്ത് ‘കീം’ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പട്ടം സെന്റ് മേരീസ് സ്കൂളില്‍ പരീക്ഷ എഴുതാന്‍ വന്ന കുട്ടികള്‍ കുറ്റക്കാരല്ലെന്നും അധികൃതര്‍ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടിയിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. സാമൂഹിക അകലം പാലിച്ചില്ല കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ സാമൂഹിക അകലം പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെത്തിയ […]
Read More