കോവിഡ് ബോധവത്കരണത്തിന് ‘തിരിച്ചറിവ്’ ഹ്രസ്വചിത്രവുമായി കെ.എസ്.ആർ.ടി.സി
കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയാ സെൽ കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി നിർമിച്ച ‘തിരിച്ചറിവ്’ ഹ്രസ്വ ചിത്രം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പ്രകാശനം ചെയ്തു. പൊതുഗതാഗതം പുനരാരംഭിച്ചപ്പോൾ പൊതുജനങ്ങൾ നിയന്ത്രണങ്ങൾ ലാഘവത്തോടെ കാണുന്നു എന്ന നിരീക്ഷണത്തിന്റെ ഭാഗമായാണ് ബോധവൽക്കരണ ലഘുചിത്രം തയ്യാറാക്കിയത്.സോഷ്യൽ മീഡിയാ സെൽ കൺവീനർ ജി. അനിൽ കുമാറിന്റെ ആശയത്തിന് സോഷ്യൽ മീഡിയാ സെൽ അംഗമായ അമീർ മൈതീൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം കോവിഡ് കാലഘട്ടത്തെ വളരെ ലാഘവത്തോടെ നോക്കിക്കാണുന്ന ഒരു ഭർത്താവിന്റെയും സാമൂഹിക പ്രതിബദ്ധതതയുള്ള […]
Read More