മ​ത്സ്യ​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നടത്തും

Share News

തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ള്‍, മൊ​ത്ത​വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വി​ല്‍​പ്പ​ന​യ്ക്ക് പോ​കു​ന്ന സ്ത്രീ​ക​ളെ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​ന്ന​ത്. ഫ​ലം നെ​ഗ​റ്റീ​വാ​യ​വ​ര്‍ മാ​ത്ര​മേ വി​ല്‍​പ്പ​ന​യ്ക്ക് പോ​കാ​വൂ​യെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

Share News
Read More

ഡോക്ടറുടെ കുറിപ്പടി വേണ്ട: സ്വകാര്യ ലാബുകളില്‍ ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്‌സ്‌പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നു. കോവിഡ് […]

Share News
Read More

മധ്യപ്രദേശ് മുഖ്യമന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ കോ​വി​ഡ് മു​ക്ത​നാ​യി

Share News

ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു. ഭോപ്പാലിലെ ചിരായു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ചൗഹാനെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഏഴുദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാനും മുഖ്യമന്ത്രിയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ജൂലായ് 25 നാണ് ശിവരാജ് സിങ് ചൗഹാന്‍ കോവിഡ് പോസിറ്റീവ് ആയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഭോപ്പാലിലെ ചിരായു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മൂന്ന് കോവിഡ് പരിശോധനയിലും ശിവരാജ് സിങ് ചൗഹാന്‍ പോസിറ്റീവ് ആയിരുന്നു.

Share News
Read More

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 19 ല​ക്ഷ​വും ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,509 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​ത് വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 19,08,255 ആ​യി. 857 മ​ര​ണ​ങ്ങ​ള്‍ കൂ​ടി പു​തു​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 39,795 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.​നി​ല​വി​ല്‍ 5,86,244 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. 12,82,216 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, […]

Share News
Read More

കോ​വി​ഡ് ചുമതല പോലീസിന്:എതിര്‍പ്പ് പ്രകടിപ്പിച്ച് ഐഎംഎ

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പൊലീസിനെ ഏല്‍പ്പിച്ച തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം.കോവിഡ് രോഗികളുടെ സമ്ബര്‍ക്കപ്പട്ടികയിലുളളവരുടെ മേല്‍നോട്ടം പൊലീസിനെ ഏല്‍പ്പിച്ച നടപടി തിരിച്ചടിയാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി. രോഗിയെന്ന നിലയില്‍ കണ്ട് കോണ്‍ടാക്‌ട് ട്രേസിങ് പോലുളള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുന്നതാണ് അഭികാമ്യമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഐഎംഎ വ്യക്തമാക്കി. ഇന്നലെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസിന് അധിക ചുമതല നല്‍കിയത്. കോണ്‍ടാക്‌ട് ട്രേസിങ്, സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, കണ്ടെയ്ന്‍മെന്റ് […]

Share News
Read More

തെലങ്കാനയിൽ മുന്‍ സി.പി.എം എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു

Share News

ഹൈദരാബാദ്: തെലങ്കാനയിലെ ഭദ്രാചലം മണ്ഡലത്തിലെ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സുന്നം രാജയ്യ(68) കൊവിഡ് ബാധിച്ച്‌ മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹൈദരാബാദില്‍ നിന്ന് വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭദ്രാചലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1999, 2004, 2014 എന്നീ വര്‍ഷങ്ങളിലായി സുന്നം രാജയ്യ മൂന്ന് തവണ നിയമസഭയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ആന്ധ്ര പ്രദേശിലെ രംപചോദവരം നിയമസഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. ഗിരിജനസംഗം നേതാവ് കൂടിയായിരുന്ന അദ്ദേഹം ആദിവാസികളുടെ […]

Share News
Read More

കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിലെ ഏഴ് പേർക്ക് കോവിഡ്

Share News

തിരുവനന്തപുരം: കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിൽ നടത്തിയ ആന്‍റിജന്‍ പരിശോധനയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേരെ ടെസ്റ്റ് ചെയ്തതിൽ ഏഴ് പേർക്കാണ് പോസിറ്റീവായത്. അഞ്ച് ലോറി ഡ്രൈവർമാർക്കും രണ്ട് ചുമട്ടുതൊഴിലാളികൾക്കുമാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ നടന്ന പരിശോധനയിൽ ഡിപ്പോ മാനേജരടക്കം നാല് പേർക്ക് പോസിറ്റീവായിരുന്നു. അഞ്ചുതെങ്കിൽ ഇന്ന് 50 പേർക്ക് നടത്തിയ പരിശോധനയിൽ 32 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു പഞ്ചായത്ത് ഓഫിസ് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുതിയ […]

Share News
Read More

പുതിയ കോവിഡ് കേസുകളില്‍ ആദ്യമായി ഇന്ത്യ ലോകത്ത് ഒന്നാമത്.

Share News

അമേരിക്കയും ബ്രസീലും പോലും പിന്നിലായി! കഴിഞ്ഞ ഒരാഴ്ചയിലെ മൊത്തം കേസുകളുടെ എണ്ണത്തിലും ഇന്ത്യ ബ്രസീലിനെ മറികടന്ന് ലോകത്ത് രണ്ടാമതെത്തി. ഞായറാഴ്ച ഇന്ത്യയില്‍ 53,641 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഏറെ മുന്നിലായിരുന്ന അമേരിക്കയിലും (49,038) ബ്രസീലിലും (24,801) കുറഞ്ഞു. For the first time, India added the highest number of fresh Covid-19 cases (53,641) among all countries on Sunday overtaking USA (49,038) and Brazil (24,801). India also reported […]

Share News
Read More

സംസ്ഥാനത്ത് 13 കോവിഡ് ഹോട്ട്സ്‌പോട്ടുകൾ കൂടി

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13 പുതിയ കോവിഡ് ഹോട്ട്സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), നോര്‍ത്ത് പറവൂര്‍ (15), ഞാറയ്ക്കല്‍ (9, 10), പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂര്‍ (8), നിരണം (3), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (11), മടവൂര്‍ (8), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (7, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 902 പേർക്ക്

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 902 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 237 പേര്‍ക്കും, എറണാകുളം ജില്ലയിലെ 122 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 118 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 85 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 78 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 55 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 29 പേര്‍ക്കും, കൊല്ലം ജില്ലയിലെ 25 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 23 പേര്‍ക്കും, […]

Share News
Read More