ഭിന്നശേഷിക്കാരായ 103 വിദ്യാർത്ഥികൾക്ക് സഹൃദയ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, വി ഗാർഡ് ഫൗണ്ടേഷൻറെ സഹകരണത്തോടെ മാനസിക,ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിനായി നടപ്പാക്കിവരുന്ന നവദർശൻ പദ്ധതിയുടെ ഭാഗമായി അഞ്ച് ജില്ലകളിലെ 10 സ്‌പെഷ്യൽ സ്‌കൂളുകളിൽനിന്നുള്ള 103 കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. എറണാകുളം കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ സ്മാർട്ട് ഫോണുകളുടെ വിതരണ ഉദ്‌ഘാടനം ജില്ലാ കളക്ടർ എസ് . സുഹാസ് ഐ.എ .എസ് നിർവഹിച്ചു. തൃക്കാക്കര സ്നേഹനിലയം സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡിക്‌സി സ്മാർട്ട് ഫോൺ […]
Read More