ആരാധനാലയത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കാൻ നിർദ്ദിഷ്ട ഫോമിനൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റോ, അതില്ലെങ്കിൽ, ഉടമസ്ഥാവകാശ രേഖയായി വില്ലേജ് ഓഫീസർ/ തഹസിൽദാർ നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അതിൽ, ഈ ആരാധനാലയം ഇതേ ഇടത്ത് ഇതേ ആവശ്യത്തിന് അഞ്ചു വർഷത്തിലേറെയായി തുടർച്ചയായി ഉപയോഗിച്ചു വരികയാണെന്നും, പൊതു നിരത്തോ, പൊതു പാർക്കോ, മറ്റേതെങ്കിലും പൊതു സ്ഥലമോ കയ്യേറി നിർമ്മിച്ചതല്ലെന്നും സാക്ഷ്യപ്പെടുത്തിയിരിക്കണം. 2. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് കാട്ടി തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയോ ഉത്തരവാദപ്പെട്ട അധികാരിയോ രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതി വിച്ഛേദിക്കാവുന്നതാണെന്ന് (200 […]
Read More